മൊബൈല്‍ ഫോണില്‍ കണ്ട വീഡിയോ അനുകരിച്ച് കഴുത്തില്‍ തുണി കുരുക്കി കളിച്ച ബാലന് ​ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

പൂനെ : മൊബൈല്‍ ഫോണില്‍ കണ്ട ഹൊറര്‍ വിഡിയോ അനുകരിച്ച്‌ കഴുത്തില്‍ തുണി കുരുക്കി കളിച്ച എട്ട് വയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു. മഹാരാഷ്ട്ര പൂനെയിലെ പിംപ്രി ചിഞ്ച്‌വാഡിലാണ് സംഭവം. മൊബൈല്‍ ഫോണില്‍ കണ്ട വീഡിയോ അനുകരിച്ച്‌ ആദ്യം കുട്ടി പാവയുടെ കഴുത്തില്‍ കുരുക്കിട്ട് വീടിന്‍റെ മുറിയില്‍ കെട്ടിത്തൂക്കിയിരുന്നു. പിന്നീട് അതേ തുണിതന്നെ കഴുത്തിലിട്ട് മുറുക്കിയപ്പോഴാണ് ദാരുണാന്ത്യം സംഭവിച്ചത്.

ഈ സമയം കുട്ടിയുടെ അമ്മ അടുക്കളയില്‍ ജോലിയിലായിരുന്നു. വീഡിയോയിലെ ജയില്‍ തടവുകാരെ തൂക്കിക്കൊല്ലുന്ന രംഗം കുട്ടി അനുകരിയ്‌ക്കുകയായിരുന്നു. മൃതദേഹത്തിന് സമീപം കിടന്നിരുന്ന മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ സംഭവത്തിന് തൊട്ടുമുന്‍പ് സിനിമ കണ്ടതായി പോലീസ് സ്ഥിരീകരിച്ചു. വാക്കാട് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഇന്‍സ്‌പെക്‌ടര്‍ സത്യവാന്‍ മാനെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തൂങ്ങിമരിക്കുന്നതിന് മുമ്പ് കുട്ടി ഒരു പാവയെ തൂക്കിലേറ്റി എന്നതാണ് ഇതിലെ ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം. മാതാപിതാക്കള്‍ക്ക് ജോലിത്തിരക്കുണ്ടായിരുന്നതിനാല്‍ കുട്ടികളെ കാര്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നു കുട്ടികളും പതിവുപോലെ കളിച്ചുകൊണ്ടിരുന്ന സമയത്താണ് സംഭവം. വീട്ടില്‍ ടി.വി ഇല്ലാത്തതിനാല്‍ മൂന്ന് കുട്ടികളും മൊബൈല്‍ ഫോണില്‍ വീട്ടിലിരുന്ന് പലതരത്തിലുള്ള വീഡിയോകള്‍ കാണുന്നത് പതിവായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലഞ്ചെരുവ് തകർന്ന് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചു ; ഹിമാചലിൽ 13...

0
ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ 13...

ആലപ്പുഴയിൽ ഗുണ്ടാപ്പകയെന്ന് സംശയം ; യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

0
ആലപ്പുഴ : ആലപ്പുഴ ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു...

പ്രതിഷേധങ്ങളിൽ കൈകോർത്ത് കേരളത്തിന്റെ യൗവ്വനം ; സന്തോഷം പങ്കുവെച്ച് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുന്നത് വരെ...

ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡ് പണി അനിശ്ചിതത്വത്തിൽ : ദുരിതമൊഴിയാതെ നാട്ടുകാർ

0
​റാന്നി: വർഷങ്ങളായി കടുത്ത യാത്രാക്ലേശം അനുഭവപ്പെടുന്ന ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡിന്റെ നവീകരണ പണികൾ...