അമൃത്സര്‍: പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ ആറു വയസുകാരന്‍ മരിച്ചു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ ആശുപത്രിയില്‍ ഉടന്‍ തന്നെ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോഷിയാര്‍പൂരിലെ ഗദ്രിവാല ഗ്രാമത്തിലാണ് ആറുവയസുകാരനായ കുട്ടി കുഴല്‍ക്കിണറില്‍ വീണത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
കളിക്കുന്നതിനിടെ തെരുവ് നായ്ക്കള്‍ ഓടിച്ചപ്പോള്‍ കുട്ടി കുഴല്‍ക്കിണറിന് മുകളിലുണ്ടായിരുന്ന ഉറപ്പില്ലാത്ത മൂടിയില്‍ കയറി നില്‍ക്കുകയായിരുന്നു. ഇതിന് കുട്ടിയുടെ ഭാരം താങ്ങാന്‍ കഴിതായതോടെയാണ് അപകടം നടന്നത്. കിണറിന് നൂറടി താഴ്‌ച്ചയുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തിറങ്ങിയിരുന്നു. ഒന്‍പത് മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. ജെ.സി.ബി ഉപയോഗിച്ച് കുഴല്‍ക്കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു.