പതിനേഴുകാരിയെ ലഹരി നൽകി പീഡിപ്പിച്ച സംഭവം ; 21 പേര്‍ പ്രതികള്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഒറ്റപ്പാലം സ്വദേശിനിയായ പതിനേഴുകാരിയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ലഹരി നൽകി പീഡിപ്പിച്ചെന്ന കേസില്‍ 21 പ്രതികൾ. ഒറ്റപ്പാലം പോലീസ് റജിസ്റ്റര്‍ ചെയ്ത 14 കേസുകളിലാണ് ഏഴുപേരെക്കൂടി പ്രതിചേര്‍ത്തത്. നാല് ജില്ലകളിലെ സ്റ്റേഷനുകളിലേക്ക് കേസ് കൈമാറി. കൊല്ലം, എറണാകുളം, തൃശൂര്‍, വയനാട് ജില്ലകളിലാണ് പീഡനമുണ്ടായത്. നാല് ജില്ലകളിലുമായി പതിനാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ഇരുപത്തി ഒന്ന് പ്രതികളില്‍ ഏഴുപേര്‍ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. അന്വേഷണത്തില്‍ പ്രതികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. പീഡനം നടന്ന സ്ഥലം പരിഗണിച്ചതിനൊപ്പം അന്വേഷണം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യത്യസ്ത കേസുകളായി രജിസ്റ്റര്‍ ചെയ്തത്. അതത് സ്റ്റേഷനുകളിലേക്ക് ഒറ്റപ്പാലത്ത് നിന്ന് കേസിന്റെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ജൂൺ 21 മുതൽ ഓഗസ്റ്റ് 4 വരെയുള്ള കാലയളവിലായിരുന്നു പീഡനം. എംഡിഎംഎയും കഞ്ചാവും മദ്യവും ഉൾപ്പെടെ നൽകിയായിരുന്നു പീഡനങ്ങളെന്നാണു പെണ്‍കുട്ടിയുടെ മൊഴിയിലുള്ളത്. ജൂണിൽ ഒറ്റപ്പാലത്തു നിന്നു കാണാതായ പെൺകുട്ടിയെ പോലീസ് ഓഗസ്റ്റില്‍ തിരുവനന്തപുരത്തു നിന്നാണ് കണ്ടെത്തിയത്. പിന്നീട് പാലക്കാട്ടെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്കു മാറ്റുകയായിരുന്നു. കൗൺസിലിങ്ങും മറ്റും പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണു പൊലീസ് കുട്ടിയിൽ നിന്നു വിശദമായ മൊഴിയെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുത്തനത്താണിയില്‍ മൂന്നര കിലോ ആനക്കൊമ്പുമായി ഏഴംഗ സംഘം പിടിയില്‍

0
മലപ്പുറം: പുത്തനത്താണിയില്‍ വനംവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നര കിലോയോളം ആനക്കൊമ്പുമായി...

കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ...

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...