അഞ്ചാം ക്ലാസുകാരിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തു ; സ്കൂളിലെ പ്യൂണ്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: അഞ്ചാം ക്ലാസുകാരിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സ്കൂള്‍ പ്യൂണ്‍ അറസ്റ്റില്‍. ഡൽഹിയിലെ സ്കൂളിലാണ് പ്യൂണും കൂട്ടാളികളും ചേര്‍ന്ന് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്യൂണ്‍ അജയ്കുമാര്‍ അറസ്റ്റിലായെങ്കിലും ഇയാളുടെ കൂട്ടാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇയാള്‍ ഗാസിയാബാദിലാണ് ഇപ്പോള്‍ താമസിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്കൂളില്‍ പ്യൂണായി ജോലി ചെയ്തു വരികയായിരുന്നു. മാര്‍ച്ച്‌ 14നാണ് സംഭവം. കുട്ടിയെ മയക്കി സ്കൂളിലെ തന്നെ വിജനമായ ഇടത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവത്തിനു ശേഷം പെണ്‍കുട്ടി സ്കൂളില്‍ വരാറില്ലായിരുന്നു. വാര്‍ഷിക പരീക്ഷയ്ക്ക് കുട്ടി എത്താത്തതിനാല്‍ അധ്യാപിക വീട്ടില്‍ വിളിച്ചു അന്വേഷിക്കുകയായിരുന്നു. കുട്ടിക്ക് വയറുവേദനയും വയറിളക്കവുമാണെന്നായിരുന്നു മാതാവിന്റെ പ്രതികരണം. പിന്നീട് കുട്ടിയുടെ സഹോദരനാണ് വിഷയം അധ്യാപികയോട് പറയുന്നത്. എന്നാല്‍ സംഭവത്തില്‍ പരാതിപ്പെടാന്‍ പറഞ്ഞപ്പോള്‍ കുടുംബം വിസമ്മതിച്ചതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതരാണ് പോലീസില്‍ അറിയിക്കുന്നത്.

ഗാസിപൂര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും സഹ അധ്യാപകരും ചേര്‍ന്ന് ബുധനാഴ്ചയാണ് സംഭവം പോലീസില്‍ അറിയിച്ചതെന്ന് പോലീസ് കമ്മീഷണര്‍ അമൃത ഗുഗുലോത്ത് പറഞ്ഞു. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയും കൗണ്‍സിലിങും നല്‍കിയതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കും പ്യൂണിനുമെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ സിറ്റി പോലീസിനും എംസിഡിക്കും നോട്ടീസ് അയച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

ഫെസ്റ്റിവൽ സീസണിൽ സജീവമായി ഗിഗ് ഇക്കോണമി; നിയമനങ്ങളിൽ വൻ കുതിച്ചുചാട്ടമെന്ന് റിപ്പോർട്ട്

0
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉത്സവ സീസണില്‍ കോളടിച്ച് രാജ്യത്തെ ഗിഗ് തൊഴിലാളികള്‍. സീസണല്‍...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ

0
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും...