സ്വത്തിനുവേണ്ടി വയോധികയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി : 17-കാരി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പൊള്ളാച്ചി : വയോധികയെ സ്വത്തിനുവേണ്ടി കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ 17-കാരിയെ അറസ്റ്റ് ചെയ്തു. മാരിയപ്പന്‍പിള്ള വീഥിയില്‍ താമസിക്കുന്ന പരേതനായ സദാശിവത്തിന്റെ ഭാര്യ നാഗലക്ഷ്മിയാണ് (76) കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. സമീപ പ്രദേശത്തെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് അറസ്റ്റിലായത്. നാലുമാസം കഴിഞ്ഞ് കാമുകനെ വിവാഹം കഴിച്ച്‌ ജീവിക്കാന്‍ വേണ്ടിയാണ് കൊല നടത്തിയതെന്നും സ്വര്‍ണം മോഷ്ടിച്ചതുമെന്നും പ്രതി പോലീസിനോട് പറഞ്ഞു.

പ്രതിയില്‍നിന്ന് 20 പവന്‍ സ്വര്‍ണം കണ്ടെടുത്തു. മരിച്ച നാഗലക്ഷ്മിക്ക് മൂന്നുമക്കളും ഒരു മകനുമാണുള്ളത്. മകന്‍ സെന്തിലിന്റെ കൂടെയാണ് താമസം. സെന്തില്‍ പുറത്തു പോയപ്പോഴാണ് സംഭവം നടന്നത്. വേറെ താമസിക്കുന്ന മകള്‍ ശാന്ത കാണാന്‍ വന്നപ്പോഴാണ് അമ്മയെ മൂക്കില്‍നിന്ന് രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി, സംശയത്തിന്റെ പേരില്‍ 17-കാരിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവത്തില്‍, പെണ്‍കുട്ടിയുടെ കാമുകന് പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...