കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ച്‌ 13 വയസ്സുകാരി മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ച്‌ 13 വയസ്സുകാരി മരണപ്പെട്ടു. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. ബാത്ത്‌റൂമിലെ ഹീറ്ററില്‍ നിന്നാണ് കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ന്നതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. ബാത്ത്റൂമില്‍ കുളിക്കാന്‍ കയറിയ കുട്ടിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാര്‍ അന്വേഷിപ്പോഴാണ് ബോധരഹിതയായ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആ‍ശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ ഓണ്‍ലൈന്‍ ക്ലാസിന് ശേഷം ഉച്ചക്ക് 2.30ന് കുളിക്കാന്‍ വേണ്ടി ബാത്ത്റൂമില്‍ കയറിയതാണെന്നും ഒരു മണിക്കുര്‍ കഴിഞ്ഞിട്ടും മകളെ കാണാതായപ്പോള്‍ വാതില്‍ തല്ലിത്തകര്‍ത്ത് അകത്തേക്ക് ക‍യറിയതാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലേക്കെത്തിച്ചിരുന്നെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ബാത്ത്റൂമില്‍ വെള്ളം ചൂടാക്കാനുപയോഗിച്ചിരുന്ന ഉപകരണത്തില്‍ നിന്ന് ചോര്‍ന്ന കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം

0
കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. ഫോണിൽ...

ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടര്‍ നടപടികള്‍...

0
ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...