ടിസി വാങ്ങാനിറങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ; കണ്ടെത്തിയത് കര്‍ണാടകയില്‍ നിന്ന്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സ്കൂളില്‍ ടി സി വാങ്ങാനിറങ്ങിയ പെണ്‍കുട്ടിയെ കണ്ടെത്തിയത് കര്‍ണാടകയില്‍ നിന്ന്. കോഴിക്കോട് പുറക്കാട്ടിരി പുതുക്കാട്ടില്‍കടവ് സ്വദേശിയായ പതിനഞ്ചുകാരിയെയാണ് കാണാതായത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയെ എലത്തൂര്‍ പോലീസ് കര്‍ണാടകയിലെ ഛന്നപട്ടണത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ച നമ്പര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കുട്ടി കര്‍ണാടകയിലാണുളളതെന്ന് പോലീസ് കണ്ടെത്തിയത്.

കുട്ടിയെ കര്‍ണാടകത്തിലെത്തിച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാളെക്കുറിച്ച്‌ തല്‍ക്കാലം കൂടുതല്‍ വെളിപ്പെടുത്താനാവില്ലെന്ന് എലത്തൂര്‍ പോലീസ് അറിയിച്ചു. ബുധനാഴ്ചയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ടിസി വാങ്ങാന്‍ നടക്കാവ് സ്കൂളിലേക്ക് പോയത്. ബസ് വൈകിയെന്നും ഉടനെത്തുമെന്നും പറഞ്ഞ് രാത്രി പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചു. എന്നാല്‍, രാത്രി പത്തുമണി കഴി‌ഞ്ഞിട്ടും കുട്ടി എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.

ഇതിനിടെ, പെണ്‍കുട്ടി വിളിച്ച ഫോണ്‍ നമ്പര്‍ പുറക്കാട്ടേരിക്ക് സമീപമുളള അബ്ദുള്‍ നാസറിന്റെതെന്ന് മനസ്സിലായെന്നും പിന്നീട് ഈ നമ്പറില്‍ വിളിച്ചപ്പോള്‍ മറുപടിയൊന്നും കിട്ടിയില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. ഇതോടെ, മകളെ ആരോ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച്‌ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. കുട്ടിയെ കര്‍ണാടകയില്‍ എത്തിച്ചെന്ന് സംശയിക്കുന്ന ആളെ കുറിച്ച്‌ തല്‍ക്കാലം കൂടുതല്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. ഇയാള്‍ ആരെന്നോ, മറ്റേതെങ്കിലും സംഘങ്ങളുമായി ബന്ധമുണ്ടെന്നോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്ന് എലത്തൂര്‍ പോലീസ് അറിയിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...