കുട്ടി തന്റേതാണെന്ന് സമ്മതിച്ച് ബിനോയ് കൊടിയേരി ;  വീണ്ടും വെട്ടിലാകുന്നത് സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്റെ അവിഹിതത്തിലെ കുട്ടി തന്റേതാണെന്ന് സമ്മതിച്ച് ബിനോയ് കൊടിയേരി. ഇതോടെ വീണ്ടും വെട്ടിലാകുന്നത് സിപിഎം. ബിഹാര്‍ സ്വദേശിനിയുടെ കുട്ടിയുടെ പിതാവ് താനെന്ന് സമ്മതിച്ച് ബിനോയ് കോടിയേരി. ഡിഎന്‍എ ടെസ്റ്റ് അടക്കം നടത്തിയ കേസിലാണ് ബിനോയി ഇക്കാര്യം സമ്മതിച്ചത്.

ബിനോയ് കോടിയേരിക്കെതിരേ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസ് ഒത്തുത്തീര്‍പ്പാക്കാന്‍ ഹൈക്കോടതിയിലെത്തിയപ്പോഴാണ് ബിനോയി കുറ്റം സമ്മതിച്ചത്. ക്രിമിനല്‍ കേസാണ് ഒത്തുത്തീര്‍പ്പാക്കന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എന്‍.ആര്‍ ഭോര്‍ക്കര്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവിട്ടത്.

കുട്ടി വളര്‍ന്നുവരുകയാണെന്നും അവന്റെ ഭാവിയെ ഓര്‍ത്ത് കേസ് ഒത്തുതീര്‍ക്കാന്‍ തീരുമാനിച്ചതെന്നും നിലവിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. എന്നാല്‍ ഇത് ക്രിമിനല്‍ക്കേസാണെന്നും ഒത്തുതീര്‍ക്കാന്‍ കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എന്‍.ആര്‍ ഭോര്‍ക്കര്‍ എന്നിവര്‍ പറഞ്ഞു. ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ക്കുറ്റങ്ങള്‍ കുറ്റപത്രത്തിലുണ്ട്.

ഇവര്‍ സമര്‍പ്പിച്ച രേഖയില്‍ കുട്ടി തങ്ങളുടേതാണെന്ന് ബിനോയ് അംഗീകരിച്ചതിനാല്‍ ഇരുവരും വീണ്ടും വിവാഹിതരായോ എന്നും കോടതി ചോദിച്ചു. വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും കോടതിമുമ്പാകെ പറഞ്ഞതോടെ കോടതി വീണ്ടും വിശദീകരണം തേടി. പിന്നീട് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇവര്‍ വിവാഹിതരാണെന്നാണ് ഹൈക്കോടതിയില്‍ പറഞ്ഞത്. വിവാഹിതരാണോ എന്ന കാര്യത്തിലെ തര്‍ക്കം പരിഹരിച്ചശേഷം കേസ് തീര്‍ക്കണമോ എന്നകാര്യം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

ബിഹാര്‍ സ്വദേശിനിയായ യുവതി 2019 ജൂണ്‍ 13നാണ് പീഡന പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി ബിനോയ് കോടിയേരി വര്‍ഷങ്ങളോളം പീഡിപ്പിച്ചന്നായിരുന്നു പരാതി. തന്റെ എട്ട് വയസ്സുള്ള കുട്ടിയുടെ അച്ഛന്‍ ബിനോയ് കോടിയേരിയാണെന്നും ഇവര്‍ ആരോപിച്ചിരുന്നു. പിന്നാലെ ഡിഎന്‍എ പരിശോധനയും നടത്തി. ഇതിന്റെ ഫലം വന്നിരുന്നെങ്കിലും പുറത്തുവിട്ടിരുന്നില്ല. കേസില്‍ അട്ടിമറി സാധ്യതകളുണ്ടെന്ന് ആരോപിച്ച് യുവതി വീണ്ടും ബോംബെ ഹൈക്കോടതിയിലും പോയിരുന്നു. അന്നൊക്കെ യുവതിയുടെ കേസ് കള്ളക്കേസായിരുന്നെന്നാണ് ബിനോയി കോടതിയില്‍ വാദിച്ചത്.

കേസില്‍ ബിനോയി കോടിയേരിയുടെ സത്യവാങ് മൂലം കേരളത്തില്‍ രാഷ്ട്രീയ വിവാദമാകുമെന്നും ഉറപ്പാണ്. സിപിഎം സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍ അന്ന് ബിനോയിക്കെതിരെയുള്ള ആരോപണം വ്യാജമാണെന്ന നിലപാടാണെന്നായിരുന്നു സ്വീകരിച്ചത്. യുവതിക്കെതിരെ കടുത്ത വിമര്‍ശനവും നടത്തിയിരുന്നു. ഇപ്പോള്‍ ബിനോയി തന്നെ കുട്ടി തന്റേതാണെന്ന് കോടതിയില്‍ പറഞ്ഞതോടെ അന്ന് കോടിയേരി ബാലകൃഷ്ണനും കുടുംബവും പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല ; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും’...

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...

ഡി-റിസർവ്ഡ് കോച്ച് : കേരളത്തിൽ 24 തീവണ്ടികൾ മാത്രം പട്ടിക പുനഃപരിശോധിച്ച് റെയിൽവേ

0
പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ...

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....