ശുചിമുറിയില്‍ പതിനേഴുകാരി പ്രസവിച്ച സംഭവo : ബാലവകാശ കമ്മീഷന്‍ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയില്‍ പതിനേഴുകാരി മാസം തികയാതെ പ്രസവിച്ച സംഭവത്തില്‍ സംസ്ഥാന ബാലവകാശ സംരക്ഷണ കമീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാര്‍ സ്വമേധയാണ് കേസെടുത്തത്. എറണാകുളം ജില്ലാ ബാല സംരക്ഷണ ഓഫീസര്‍, സൗത്ത് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍, ജില്ലാ പോലീസ് മേധാവി എന്നിവരോട് സെപ്തംബര്‍ 22 നകം റിപ്പോര്‍ട്ട് നല്‍കാനും കമീഷന്‍ നിര്‍ദ്ദേശം നല്‍കി.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ രാവിലെയായിരുന്നു 6 മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് ശുചി മുറിയില്‍ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രാവിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയ 17വയസ്സുകാരിയുടെ കുഞ്ഞാണിതെന്ന് കണ്ടെത്തിയത്.

വയറുവേദനയ്ക്ക് ഡോക്ടറെ കാണുന്നതിനാണ് 17വയസ്സുകാരിയും അമ്മയും ആശുപത്രിയിലെത്തിയത്. ആറ് മാസം ഗര്‍ഭിണിയായിരുന്നു പെണ്‍കുട്ടി. വിവരമറിഞ്ഞെത്തിയ പൊലീസ് തുടര്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ പ്രാഥമിക മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.

17 വയസ്സുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ വയനാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവും ഡിഗ്രി വിദ്യാര്‍ത്ഥിയായ ഇരുപത് വയസ്സുകാരനെയാണ് കൊച്ചി പൊലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വയനാട് മാനന്തവാടി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെട്ടിച്ചിറ ടോൾപ്ലാസയിൽ സംഘർഷം , ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടൽ

0
മലപ്പുറം : മലപ്പുറത്ത് ടോൾപ്ലാസ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷമുണ്ടായി. ദേശീയപാത...

മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം ; അതിൻ്റെ പേരിൽ പിണറായി വിജയനെ...

0
കോഴിക്കോട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന്...

അയോധ്യ സംഭാവന കൊള്ളയ്ക്ക് തെളിവുണ്ട് ; കേസെടുക്കണമെന്ന് വിഎച്ച്പി

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്ന് പ്രത്യേക...

അതൃപ്തി വീണ്ടും പരസ്യമാക്കി വിഎം സുധീരന്‍

0
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി...