അര്‍ബുദം , ഹൃദ്രോഗം , പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില കുറയും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കാന്‍സറിനും ഹൃദ്രോഗ ചികില്‍സയ്ക്കും ഉപയോഗിക്കുന്നവ അടക്കം രാജ്യത്ത് 39 മരുന്നുകളുടെ കൂടി വില കുറയും. അവശ്യമരുന്നുകളുടെ പുതുക്കിയ പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഫലപ്രദമല്ലാത്ത
16 മരുന്നുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. അസാസൈറ്റിഡിനും ഫുള്‍വെസ്ട്രന്റും ലെനലിഡോമൈഡും അടക്കമുള്ള കാന്‍സര്‍ മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കാന്‍സര്‍ മരുന്നുകളുടെ വിലയില്‍ 80 ശതമാനംവരെ കുറവുണ്ടാകും.

അമിക്കാസിനും ഫിനോക്‌സിമിതൈല്‍ പെനിസിലിനും അടക്കം 7 ആന്റിബയോട്ടിക്കുകള്‍ പട്ടികയിലുണ്ട്. ക്ഷയം, പ്രമേഹം, കോവിഡ്, രക്താദിസമ്മര്‍ദം എന്നിവയ്ക്കുള്ള മരുന്നുകളുടെയും വില കുറയും. 39 എണ്ണം കൂടി ഉള്‍പ്പെടുത്തിയതോടെ 374 ഓളം മരുന്നുകള്‍ അവശ്യമരുന്നുകളുടെ പട്ടികയിലുണ്ട്. രാജ്യത്ത് വില്‍പനയിലുള്ള മരുന്നുകളുടെ 18 ശതമാനം ഇതോടെ വില നിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്നു. ഫലപ്രദമല്ലെന്ന് കണ്ടെത്തിയ 16 മരുന്നുകള്‍ അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

കേന്ദ്ര ആരോഗ്യ ഗവേഷണ സെക്രട്ടറിയും െഎസിഎംആര്‍ മേധാവിയുമായ ബല്‍റാം ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പട്ടിക പുതുക്കിയത്. അഞ്ചു വര്‍ഷംകൂടുമ്പോഴാണ് പട്ടിക പുതുക്കുന്നത്. 2015ലെ പട്ടികയുടെ കാലാവധി ഈ മാര്‍ച്ചില്‍ അവസാനിച്ചു. കന്നുകാലികളുടെ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി ആവിഷ്‌ക്കരിച്ച ദേശീയ മൃഗസംരക്ഷണ പദ്ധതിയുടെ ഭാഗമായി വെറ്ററിനറി മരുന്നുകളുടെ വിലയിലും നിയന്ത്രണമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...