പരീക്ഷയെഴുതാന്‍ പോയ 15 വയസുകാരിയെ വിവാഹം കഴിച്ച വരനെ അറസ്റ്റ് ചെയ്തതായി പോലീസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : പരീക്ഷയെഴുതാന്‍ പോയ 15 വയസുകാരിയെ വിവാഹം കഴിച്ച വരനെ അറസ്റ്റ് ചെയ്തതായി പൊലീസ്. 21 വയസുകാരനെയാണ് കാലാചൗക്കി പോലീസ് അറസ്റ്റ് ചെയ്തത്. 10-ാം ക്ലാസ് പരീക്ഷയ്ക്ക് ശേഷം പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിറ്റേദിവസം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി ഷിര്‍ഡിയില്‍ വച്ച്‌ താനും യുവാവും വിവാഹിതരായെന്ന് വീട്ടുകാരോട് വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ഇരുവരും നേരത്തേ അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. വിവാഹം സംഘടിപ്പിക്കാന്‍ സഹായിച്ചവരെ തിരയുകയാണെന്നും പോലീസ് വ്യക്തമാക്കി. മസ്ഗാവ് കോടതിയില്‍ ഹാജരാക്കിയ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...