പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസ് ; പ്രതികള്‍ക്ക് 20 വര്‍ഷം വീതം കഠിന തടവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പതിനൊന്നു വയസ് പ്രായമുള്ള പ്രമാടം സ്വദേശിയായ പെൺകുട്ടിയെ ലൈംഗിക പീഢനത്തിനിരയാക്കിയതിന് പ്രമാടം, ളാക്കൂർ മൂല പറമ്പിൽ കോളനിയിൽ അച്ചു തൻ മകൻ അജി (46) കാമുകി പ്രമാടം ളാക്കൂർ മൂല പറമ്പിൽ കോളനിയിൽ പുതുപറമ്പിൽ വീട്ടിൽ ബാലചന്ദ്രൻ മകൾ സ്മിത (33) എന്നിവരെ
പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി കുറ്റക്കാരാണെന്ന് കണ്ട് ശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ സ്മിതയുടെ അടുത്ത ബന്ധത്തിൽപെട്ട പെൺകുട്ടി അവധി സമയത്ത് കുടുംബ വീട്ടിൽ താമസിച്ചു വരവേ 2017 ജൂൺ മാസം രണ്ടാം പ്രതിയുടെ ഒത്താശയോടെ ഒന്നാം പ്രതി പെൺകുട്ടിയെ ലൈംഗിക പീഢനത്തിന് ഇരയാക്കുകയായിരുന്നു.

പ്രതികൾ ഇരുവരുടേയും ആദ്യ വിവാഹ ബന്ധം അവസാനിപ്പിച്ചിരുന്നതിനെ തുടർന്ന് പ്രതികൾ സ്നേഹബന്ധത്തിൽ കഴിഞ്ഞു വരവേ രണ്ടാം പ്രതിയുടെ കുടുംബ വീടിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ പെൺകുട്ടിയെ ബലമായി കൂട്ടി കൊണ്ട് പോയി കാമുകനായ ഒന്നാം പ്രതിയുടെ അടുത്തെത്തിക്കുകയും തുടർന്ന് പീഢിപ്പിക്കുകയുമാ യിരുന്നു. ഒരേ ദിവസം തന്നെ പകലും രാത്രിയും ഒന്നാം പ്രതി പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയിരുന്നു. രാത്രിയോടെ കുടുബ വീട്ടിൽ നിന്നും പുറത്തിറങ്ങിയ പെൺകുട്ടിയുടെ ഇളയ സഹോദരൻ ആളൊഴിഞ്ഞ വീട്ടിൽ വെളിച്ചം കണ്ട് എത്തിയപ്പോഴാണ് പെൺകുട്ടിയെ രണ്ടാം പ്രതിയുടെ സാന്നിധ്യത്തിൽ ഒന്നാം പ്രതി പീഡിപ്പിക്കുന്ന സംഭവം കണ്ടത്.

സംഭവം കണ്ടെന്ന് മനസിലായ രണ്ടാം പ്രതി പെൺകുട്ടിയുടെ സഹോദരനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു. പ്രതികൾ ഇരുവരും പതിവായി മദ്യപിക്കുന്നതിനെ ചൊല്ലി പെൺകുട്ടിയുടെ അമ്മൂമ്മയും രണ്ടാം പ്രതിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അമ്മുമ്മയോടൊപ്പം കുടുബ വീട്ടിൽ താമസിച്ചിരുന്ന കുട്ടിയെയാണ് രണ്ടാം പ്രതിയുടെ സഹായത്തോടെ ഒന്നാം പ്രതി പീഢിപ്പിച്ചത്. വിചാരണമധ്യേ 20 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകൾ തെളിവിൽ സ്വീകരിക്കുകയും ചെയ്ത കേസിൽ ഒന്നാം പ്രതിയെ ഇന്ത്യൻ പീനൽ കോഡ് 376 വകുപ്പ്, പോക്സോ വകുപ്പ് 6 എന്നിവ പ്രകാരം 20 വർഷം കഠിന തടവിനും 75,000 രൂപ പിഴയും പിഴ അടക്കാതിരുന്നാൽ ഏഴ് മാസത്തെ തടവിനും രണ്ടാം പ്രതിയെ ബലാൽസംഗത്തിന് ഒത്താശയും സൗകര്യവും ചെയ്തു കൊടുത്തതിന് 20 വർഷം കഠിന തടവിനും 25,000 രൂപ പിഴശിക്ഷയും കൂടാതെ ജുവനൈൽ ജസ്റ്റിസ് ആക്ട് 75 വകുപ്പും പ്രകാരം 3 വർഷത്തെ വെറും തടവും കൂടാതെ പിഴ അയ്ക്കാതിരുന്നാൽ 2 മാസം തടവും കൂടി അനുഭവിക്കണം. രണ്ടാം പ്രതി ശിക്ഷ പ്രത്യേകം അനുഭവിക്കണമെന്ന് വിധിന്യായത്തിൽ പ്രത്യേക പരാമർശമുണ്ട്. പോക് സോ പ്രിൻസിപ്പൽ ജഡ്ജി ജയകുമാർ ജോണാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ജയ്സൺ മാത്യൂസ് ഹാജരായ കേസ് രജിസ്റ്റർ ചെയ്തത് കോന്നി പോലീസാണ്. കേസ് അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് അടൂർ , ഡി വൈ എസ് പി ആയിരുന്ന ആർ ജോസ് ആണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...