സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് ഫെബ്രവരി 28 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് ആണ് അടിസ്ഥാന വിദ്യാഭ്യാസയോഗ്യത. കമ്പ്യൂട്ടര്‍ നിയന്ത്രിത സ്റ്റേജ്ലൈറ്റിംഗ്, ഇന്റീരിയര്‍ലൈറ്റിംഗ്, ടെലിവിഷന്‍ പ്രൊഡക്ഷന്‍ ലൈറ്റിംഗ്, ആംബിയന്‍സ് ലൈറ്റിംഗ്, ആര്‍ക്കിടെക്ചറല്‍ ലൈറ്റിംഗ് എന്നിങ്ങനെ ലൈറ്റിംഗ് ടെക്നിക്കുകളും അത്യാധുനിക ലൈറ്റിംഗ്കണ്‍സോളില്‍ പരിശീലനവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസുകള്‍ തിരുവനന്തപുരം കാമിയോലൈറ്റ് അക്കാദമിയുടെ നേതൃത്വത്തിലാണ് (9447399019) നടത്തപ്പെടുന്നത്. അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ്സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍പി.ഒ, തിരുവനന്തപുരം-33.വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ : 0471 – 2325101, 8281114464. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാ ഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

ഭിന്നശേഷി സഹായ ഉപകരണം : ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍
ഭാരത സര്‍ക്കാര്‍ നടപ്പിലാക്കുന്ന എഡിഐപി /സിഎസ്ആര്‍ സ്‌കീം വഴി ഭിന്നശേഷി സഹായ ഉപകരണങ്ങള്‍ ആവശ്യമുള്ള 40 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിയുള്ള വ്യക്തികള്‍ സിഎസ്‌സി ജനസേവന കേന്ദ്രങ്ങള്‍ / അക്ഷയ കേന്ദ്രങ്ങള്‍ വഴി രേഖകള്‍ സഹിതം ഓണ്‍ലൈനായി ആര്‍ട്ടിഫിഷ്യല്‍ ലിംപ്സ് മാനുഫാക്ചറിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യ (എഎല്‍ഐഎംസിഒ) -ഹോം പേജിലെ എഡിഐപി വെബ് പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കണം.
ആവശ്യമായ രേഖകള്‍-ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (ഭിന്നശേഷി 40 ശതമാനത്തിന് മുകളില്‍), വരുമാന സര്‍ട്ടിഫിക്കറ്റ് ( മാസ വരുമാനം 15,000 രൂപയില്‍ കവിയരുത്), അഡ്രസ്സ് പ്രൂഫ് ( ആധാര്‍ / വോട്ടര്‍ ഐ.ഡി /ബി.പി.എല്‍ റേഷന്‍ കാര്‍ഡ് / ഡ്രൈവിംഗ് ലൈസന്‍സ് ), പാസ് പോര്‍ട്ട് സൈസ് ഫോട്ടോ – 2 എണ്ണം.

കോവിഡ് പ്രതിരോധ ബോധവല്‍ക്കരണ ക്യാംപെയിനിന്റെ ഭാഗമായി എക്സിബിഷന്‍ സംഘടിപ്പിച്ചു ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ എന്‍.എസ്.എസ് വിഭാഗം പത്തനംതിട്ട ജില്ലാമെഡിക്കല്‍ ഓഫീസിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കോവിഡ് ബോധവല്‍ക്കരണ ക്യാംപെയ്നായ തുടരണം ജാഗ്രതയുടെ ഭാഗമായി എക്സിബിഷനുകള്‍ സംഘടിപ്പിച്ചു. ജില്ലയിലെ 60 ഓളം വിദ്യാലയങ്ങളില്‍ എന്‍.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത് പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.എസ്.എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.എസ്. ഹരികുമാര്‍ നേതൃത്വം നല്‍കി. ക്യാംപെയ്നിന്റെ ഭാഗമായി രോഗികളുമായുളള ആശയവിനിമയം, കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍, സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിക്കുമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതാ കുമാരി അറിയിച്ചു.

ഗതാഗത നിയന്ത്രണം
ചന്ദനപ്പളളി -കോന്നി റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്നു മുതല്‍ (ഫെബ്രുവരി 9) ഇതുവഴിയുളള വാഹന ഗതാഗതം നിയന്ത്രിച്ചു. പൂങ്കാവില്‍ നിന്നു വരുന്ന വാഹനങ്ങള്‍ മല്ലശേരി ജംഗ്ഷന്‍ വഴിയും കോന്നിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പി.എം റോഡു വഴിയും തിരിഞ്ഞു പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സയന്‍സ്)(മലയാളം മീഡിയം) (ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നം.508/19)തസ്തികയിലേക്ക് 31/12/2021 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 511/2021/എസ്എസ് മൂന്ന് നമ്പര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഏക ഉദ്യോഗാര്‍ഥിയെ 28/01/2022 തീയതിയില്‍ നിയമന ശിപാര്‍ശ ചെയ്തതിനെത്തുടര്‍ന്ന് ഈ തീയതി പ്രാബല്യത്തില്‍ റാങ്ക് പട്ടിക ഇല്ലാതായതായി പത്തനംതിട്ട പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

കെട്ടിട ലേലം
കോന്നി താലൂക്ക് ആശുപത്രിയിലെ കോമ്പൗണ്ടിലെ ഉപയോഗശൂന്യമായ മൂന്ന് കെട്ടിടങ്ങള്‍ ഈ മാസം 14 ന് രാവിലെ 11 ന് പൊളിച്ചു നീക്കി പരസ്യമായി ലേലം ചെയ്യും. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ലേലത്തില്‍ രാവിലെ 10.30 മുതല്‍ 11 വരെയുളള സമയത്ത് 5000 രൂപ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കാം.

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്)(മലയാളം മീഡിയം) (ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നം. 069/2020)തസ്തികയിലേക്ക് 31/12/2021 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 513/2021/എസ് എസ് മൂന്ന് നമ്പര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഏക ഉദ്യോഗാര്‍ഥിയെ 28/01/2022 തീയതിയില്‍ നിയമന ശിപാര്‍ശ ചെയ്തതിനെത്തുടര്‍ന്ന് റാങ്ക് പട്ടിക ഇല്ലാതായതായി പത്തനംതിട്ട പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ പ്രൊബേഷന്‍ ഓഫീസിലെ 10 കസേരകളുടെ പ്ലാസ്റ്റിക് വരിഞ്ഞ് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് രണ്ടുവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 – 2325242.

വനിതകള്‍ക്ക് സ്വയം തൊഴില്‍വായ്പ
പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ പട്ടികജാതി വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ കുറഞ്ഞ പലിശ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ നല്‍കും. 18 നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി വസ്തു /ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ ആറു ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. ംംം.സംെറര.ീൃഴ എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോം ആവശ്യമായ രേഖകളോടെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ നേരിട്ടോ മേഖല മാനേജര്‍, ജില്ലാഓഫീസ്, പണിക്കന്റ്ത്തു ബില്‍ഡിംഗ്, രണ്ടാംനില, കോളജ് റോഡ്, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന മേല്‍വിലാസത്തിലോ അയയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281552350 എന്ന നമ്പറില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആൾ ; പത്മകുമാറിന്റെ തള്ളി ഗോവിന്ദൻ

0
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന്...

ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ ഒന്നര വർഷത്തിന് ശേഷം നിർണായക തെളിവ്

0
കോഴിക്കോട് : കോഴിക്കോട് കക്കോടിയിലെ ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ രണ്ട് വർഷത്തിന് ശേഷം...

സിപിഎമ്മിൻ്റേത് വിപരീതബുദ്ധി ; ‘പ്രിയദർശിനി’ ബഹിഷ്കരണത്തിൽ മന്ത്രി സി പി ജോൺ

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി'...

വീണ്ടും ഷിഗെല്ല : കോഴിക്കോട് പയ്യോളിയില്‍ ഒമ്പതുവയസുകാരന് രോഗം സ്ഥിരീകരിച്ചു

0
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ...