എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; പ്രതികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : ടൈല്‍സ് ഫാക്ടറി തൊഴിലാളിയുടെ എട്ടുവയസുള്ള മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍. മുനീം, മനീഷ്, മുകേഷ്, ജയ്സിംഗ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് വായ അമര്‍ത്തിപ്പിടിച്ച്‌ ബലമായി മുറിയിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് മാറിമാറി ബലാത്സംഗം ചെയ്തു. രക്തസ്രാവവും വേദനയും കാരണം ഉറക്കെ കരഞ്ഞ പെണ്‍കുട്ടിയെ കൂട്ടത്തിലൊരാള്‍ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി അഴുക്ക് ചാലില്‍ തള്ളുകയായിരുന്നു.

നവംബര്‍ 21ന് ഉച്ചഭക്ഷണം കഴിഞ്ഞ് സഹോദരങ്ങള്‍ക്കൊപ്പം കളിക്കാന്‍ പോയ പെണ്‍കുട്ടിയെ പെട്ടെന്ന് കാണാതായി. മറ്റ് മൂന്ന് പേരും മടങ്ങി വന്നു. എട്ടുവയസുകാരി മാത്രം തിരിച്ചെത്തിയില്ല. രക്ഷിതാക്കള്‍ എല്ലായിടത്തും അന്വേഷിച്ചു. ഒടുവില്‍ വൈകുന്നേരം ആറ് മണിയോടെ ഫാക്ടറിക്കുള്ളിലെ അഴുക്കുചാലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് അന്വേഷിക്കാന്‍ പോലീസ് നാല് സംഘങ്ങളെ രൂപീകരിച്ചു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

പ്രതികളില്‍ രണ്ടുപേര്‍ മുമ്പ് പലതവണ പെണ്‍കുട്ടിയെ മുറിയിലേക്ക് ക്ഷണിക്കുകയും ചോക്ലേറ്റുകളും മറ്റും നല്‍കി ലൈംഗികപീഡനത്തിന് ഇരയാക്കുകയും ചെയ്തിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. നവംബര്‍ 21 ന് ഉച്ചയ്ക്ക് പെണ്‍കുട്ടി കളിക്കാന്‍ പോയപ്പോള്‍ പ്രതികള്‍ പെണ്‍കുട്ടിയുടെ വായ അമര്‍ത്തിപ്പിടിച്ച്‌ ബലമായി മുറിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കുട്ടിയെ മാറിമാറി ബലാത്സംഗം ചെയ്തു. രക്ഷിതാക്കളുള്‍പ്പെടെ പ്രദേശത്തുള്ളവര്‍ പെണ്‍കുട്ടിയെ അന്വേഷിച്ച്‌ എത്തിയപ്പോള്‍ പ്രതിയും അന്വേഷണത്തിനായി അവരോടൊപ്പം ചേര്‍ന്നു എന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...