നാദാപുരം : ട്യൂഷന്‍ സെന്ററില്‍ വെച്ച് പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ അറസ്റ്റില്‍. വെള്ളൂരിലെ പാറോള്ളതില്‍ കെ.ബാബുവിനെയാണ് (56) നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദ സംഭവം. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിപ്രകാരമാണ് പോലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഈ സംഭവത്തില്‍ ബാബുവിനെ മര്‍ദിച്ച കേസിലും പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ അറസ്റ്റില്‍
RECENT NEWS
Advertisment




























