പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലഹരി നൽകി പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലഹരി നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ.. താമരശേരി കൂടത്തായി സ്വദേശി ‘കസിൻ ഷാലു’ എന്നറിയപ്പെടുന്ന ഷാലുവിനെയാണ് (23) എലത്തൂർ പോലീസ് പിടികൂടിയത്. പ്രണയം അഭിനയിച്ച് പെൺകുട്ടിയുടെ വിശ്വാസം നേടിയ ശേഷം വീടുകളിലും സുഹൃത്തിന്റെ വീട്ടിലും വെച്ച് പലതവണ പ്രതി പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പെൺകുട്ടി ഗർഭിണിയായ വിവരം പുറത്തറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ വീട്ടിലെത്തിയ സമയം നോക്കി പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ ഇനിയും കൂടുതൽ പെൺകുട്ടികളെ ഇരയാക്കിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. എലത്തൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ

0
ചണ്ഡിഗഢ്: പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ....

തമിഴ്നാട് മന്ത്രി കെ ജഗദീശ്വരിയുടെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

0
ചെന്നൈ: തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ കാർ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് സെപ്റ്റംബര്‍ ഒമ്പതിന് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു

0
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു....