ഡിഐജി ഓഫീസിന് തൊട്ടടുത്ത് കവർച്ച നടത്തിയ കള്ളൻ ഒടുവിൽ വലയിൽ ; 19-കാരനെ പിടികൂടി തൃശ്ശൂർ സിറ്റി പൊലീസ്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: തൃശ്ശൂർ നഗര മധ്യത്തിൽ പൊലീസിന്റെ മൂക്കിൻതുമ്പത്ത് തുടർച്ചയായി മോഷണങ്ങൾ നടത്തി പൊലീസിനെ വട്ടം കറക്കിയ പത്തൊമ്പതുകാരൻ ഒടുവിൽ പിടിയിൽ.. അസം ദിബ്രുഗഡ് സ്വദേശിയാണ് തിരുനെൽവേലിയിൽ വെച്ച് പോലീസിൻ്റെ പിടിയിലായത്. മൂന്ന് മാസം നീണ്ട അതിവിദഗ്ധമായ ഒളിച്ചോട്ടത്തിനൊടുവിലാണ് ഇയാൾ കുടുങ്ങിയത്. ഓരോ മോഷണത്തിന് ശേഷവും ട്രെയിൻ മാർഗ്ഗം തുടർച്ചയായി സഞ്ചരിക്കുകയും, നിരന്തരം ഫോണും സിം കാർഡുകളും മാറ്റി പോലീസ് നിരീക്ഷണത്തെ മറികടക്കാൻ ഇയാൾ ശ്രമിച്ചിരുന്നു.

ഫെബ്രുവരി 12-ന് ഡിഐജി ഓഫീസിന് തൊട്ടടുത്തുള്ള മാരിയമ്മൻ കോവിലിലും ഇരട്ടച്ചിറ ശിവക്ഷേത്രത്തിലും ഇയാൾ നടത്തിയ മോഷണം പോലീസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. കഴിഞ്ഞയാഴ്ച വീണ്ടും തൃശ്ശൂരിലെത്തി കുളശ്ശേരി ക്ഷേത്രത്തിൽ മോഷണം നടത്തിയതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതിയുടെ ഒളിത്താവളം കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നെങ്കിലും, സൈബർ സെല്ലിന്റെയും പ്രത്യേക സ്ക്വാഡിന്റെയും സഹായത്തോടെ നടത്തിയ നീക്കമാണ് ഒടുവിൽ പ്രതിയെ തിരുനെൽവേലിയിൽ നിന്ന് പിടികൂടാൻ സഹായിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ

0
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളിപ്പറഞ്ഞ...

പയ്യനാമണ്‍ താവളപ്പാറയില്‍ നടുറോഡില്‍ മാലിന്യങ്ങള്‍ തള്ളി : പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധമെന്ന് നാട്ടുകാര്‍

0
കോന്നി : പയ്യനാമണ്‍ താവളപ്പാറയില്‍ കാര്‍മല്‍ സ്കൂളിന് സമീപം സാമൂഹ്യ വിരുദ്ധര്‍ നടുറോഡില്‍...

മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം മതപണ്ഡിതന്മാർക്ക് : അബ്ദുൽ ഷുക്കൂർ മൗലവി അൽ...

0
പത്തനംതിട്ട : മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം മതപണ്ഡിതന്മാർക്ക് മാത്രമാണെന്ന്...

ആറന്‍മുള പ്രളയരക്ഷാ പ്രവര്‍ത്തനം : ഓഫ്‌റോഡ് വാഹനത്തിന് പിഴയിട്ട എം.വി.ഡി നടപടി അനൗചിത്യപരമെന്ന് അബിന്‍...

0
പത്തനംതിട്ട : ആറന്‍മുളയിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്‌റോഡ് വാഹനത്തിന് പിഴ...