മൈനര്‍ സെമിനാരിയുടെ ആശീര്‍വാദ കര്‍മം കര്‍ദിനാള്‍ ആന്റണി പൂലാ നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : രണ്ട് പതിറ്റാണ്ടായി കണ്ണൂര്‍ രൂപതയുടെ സ്വപ്ന പദ്ധതികളിലൊന്നായ മൈനര്‍ സെമിനാരിയുടെ ആശീര്‍വാദ കര്‍മം പരിയാരത്ത് കര്‍ദിനാള്‍ ആന്റണി പൂലാ നിര്‍വഹിച്ചു. കണ്ണൂര്‍ രൂപതയിലെ വൈദീക വിദ്യാര്‍ഥികള്‍ക്ക് ആദ്യത്തെ ആറു വര്‍ഷങ്ങളിലെ പരിശീലനം നല്‍കാനായി പരിയാരത്ത് നിര്‍മിച്ച ജോണ്‍പോള്‍ ഭവന്‍ മൈനര്‍ സെമിനാരിയുടെ ആശീര്‍വാദ കര്‍മത്തില്‍ എട്ട് രൂപതകളിലെ ആര്‍ച് ബിഷപുമാരും നൂറുകണക്കിന് വൈദീകരും സന്യസ്തരും അല്‍മായരും പങ്കെടുത്തു.

ഞായറാഴ്ച രാവിലെ പരിയാരത്തെത്തിയ കര്‍ദിനാളും ബിഷപുമാരും വൈദികരും മലബാറിന്റെ മിഷനറിമാരില്‍ പ്രമുഖനായ ഫാദര്‍ എല്‍.എം സുകോളിന്റെ ഖബറിടത്തില്‍ പ്രാര്‍ഥന നടത്തിയാണ് സെന്റ് സേവ്യേഴ്സ് പളളി പരിസരത്ത് എത്തിയത്. പുഷ്പവൃഷ്ടിയും ബാന്‍ഡ്, ചെണ്ട വാദ്യങ്ങളുടെ അകമ്പടികളോടെ വിശ്വാസ സമൂഹം പിതാക്കന്‍മാരെ ആദരപൂര്‍വം സ്വീകരിച്ചു. മുപ്പതിനായിരം സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ നിര്‍മിച്ച സെമിനാരിയില്‍ ആറ് ബാചുകളിലായി 100 വൈദീക വിദ്യാര്‍ഥികള്‍ക്കുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. സെമിനാരി ആശീര്‍വാദ കര്‍മത്തിന്റെ ഭാഗമായി പ്രാര്‍ഥനാലയത്തിന്റെ കൂദാശയും നടന്നു.

ആര്‍ച് ബിഷപുമാരായ ജോസഫ് പാംബ്ലാനി, തോമസ് ജെ നെറ്റോ, ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍, ജോസഫ് മാര്‍ തോമസ്, ഡോ.അലക്സ് വടക്കുംതല, സഹായമെത്രാന്‍ ഡോ.ക്രിസ്തുദാസ് ഉള്‍പെടെ സഹകാര്‍മികരായി. രൂപതാ പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോര്‍ജ് പൈനാടത്ത് ആണ് സെമിനാരി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...