വ്യക്തികളെ കുടിയൊഴിപ്പിക്കാൻ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് അധികാരമില്ലെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വ്യക്തികളെ കുടിയൊഴിപ്പിക്കാൻ ഉത്തരവിടാനുള്ള അധികാരം സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ന്യൂനപക്ഷ കമ്മിഷൻ പുറപ്പെടുവിച്ച കുടിയിറക്കൽ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ് ഈശ്വരൻ വിധി പ്രസ്താവിച്ചത്. മലപ്പുറം സ്വദേശി മൊയ്തീൻകുട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. രജിസ്ട്രേഷൻ നടത്തിയിട്ടും സ്ഥലം ഒഴിഞ്ഞ് നൽകുന്നില്ലെന്നാരോപിച്ച് അബ്ദുൽ സലാം നൽകിയ പരാതിയിലായിരുന്നു ന്യൂനപക്ഷ കമ്മിഷന്റെ ഇടപെടൽ. പ്രമാണങ്ങൾ രജിസ്റ്റർ ചെയ്ത ശേഷവും സ്ഥലം കൈമാറുന്നില്ലെന്ന പരാതി ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ടവർ സിവിൽ കോടതിയെ സമീപിക്കേണ്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

അതിന് പകരം ന്യൂനപക്ഷ കമ്മിഷനെ സമീപിക്കുന്നത് നിയമപരമായ നടപടികൾ മറികടക്കാനുള്ള ശ്രമമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഇത്തരം പരാതികൾ ന്യൂനപക്ഷ കമ്മിഷൻ പരിഗണിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. നിശ്ചിത വിഷയങ്ങളിൽ സർക്കാരിന് ശുപാർശ നൽകുന്നതിലേക്കാണ് കമ്മിഷന്റെ അധികാരം പരിമിതമെന്നും വിധിയിൽ പറയുന്നു. ഈ പരിധി ലംഘിച്ചാണ് കമ്മിഷൻ കുടിയിറക്കൽ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വിലയിരുത്തിയ കോടതി, അതിനാൽ ഉത്തരവ് അസാധുവാണെന്ന് പ്രഖ്യാപിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി വി ശിവൻകുട്ടി....

പെൻഷൻ ഫണ്ടിൽ 10 ലക്ഷം കോടി ; ഇപിഎഫ്ഒയുടെ വാർഷിക റിപ്പോർട്ട് പുറത്ത്

0
കോഴിക്കോട് : ഉയർന്ന പെൻഷൻ അനുവദിക്കുന്നത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്...

സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം

0
ഡൽഹി: സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം. സൈനിക...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...