17 വര്‍ഷമായി പെന്‍ഷന്‍ നിഷേധിക്കപ്പെട്ട ജീവനക്കാരനു പലിശ സഹിതം പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കാന്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 17 വര്‍ഷമായി പെന്‍ഷന്‍ നിഷേധിക്കപ്പെട്ട ആരോഗ്യ വകുപ്പ് ജീവനക്കാരന് 12 ശതമാനം പലിശ സഹിതം പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവിട്ടു. ആരോഗ്യ വകുപ്പില്‍നിന്നു 33 വര്‍ഷത്തെ സേവനത്തിനു ശേഷം 2004 ഏപ്രില്‍ 30നു വിരമിച്ച തിരുവനന്തപുരം പാച്ചല്ലൂര്‍ കീഴേപേരയില്‍ ജെ. സലിമിനാണ് പലിശ സഹിതം ആനുകൂല്യങ്ങള്‍ നല്‍കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ ഉത്തരവിട്ടത്.

നീണ്ട 17 വര്‍ഷമായിട്ടും ആനുകൂല്യങ്ങള്‍ നിഷേധിച്ച ആരോഗ്യ വകുപ്പ് അധികൃതരുടെ നടപടിയില്‍ കമ്മീഷന്‍ ചെയര്‍മാന്‍ അതൃപ്തി രേഖപ്പെടുത്തി. പരാതിക്കാരന്‍ വിരമിച്ച ദിവസം മുതല്‍ ആനുകൂല്യം ലഭ്യമാകുന്നതുവരെ 12 ശതമാനം പലിശ സഹിതം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അടിയന്തിരമായി നല്‍കുന്നതിനും പലിശയിനത്തിലെ തുക വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കുന്നതിനുമാണ് ഉത്തരവ്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം അറിയിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...