നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ കേരളത്തിൽ പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ പിൻവലിക്കാൻ നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ കത്ത് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി.നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി സമരത്തിന് പിന്തുണയർപ്പിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിലെ കേസുകൾ നിരുപാധികം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്. വിദ്യാർത്ഥികളും യുവജനങ്ങളും സാംസ്കാരിക പ്രവർത്തകരും അടങ്ങുന്ന പൊതുസമൂഹം കേന്ദ്രത്തിനെതിരായ സമരത്തിന് പിന്തുണയുമായി രംഗത്തിറങ്ങിയിരുന്നു.

എന്നാൽ ഈ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം പേർക്കെതിരെ കേരള പോലീസ് കേസെടുത്തതായാണ് വിവരങ്ങൾ പുറത്തുവരുന്നതെന്ന് പിണറായി ചൂണ്ടിക്കാട്ടി. സമരം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി പ്രതിഷേധക്കാർക്കെതിരായ എല്ലാ കേസുകളും പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടും കേരളത്തിലെ യുഡിഎഫ് സർക്കാർ സമാനമായ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കൊപ്പം ഡൽഹിയിലെ പ്രതിഷേധത്തിൽ അണിനിരന്ന ആളാണ് മുഖ്യമന്ത്രി എന്നിരിക്കെ കേരളത്തിലെ സർക്കാർ ഇത്തരത്തിൽ കേസെടുത്തത് ഔചിത്യപരമല്ലെന്നും അദ്ദേഹം കത്തിൽ ഓർമ്മിപ്പിച്ചു. പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചതിനെ തുടർന്ന് ആഭ്യന്തര വകുപ്പിനോട് വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഡാക്കിന് പ്രത്യേക പദവി നൽകാൻ കേന്ദ്രം

0
ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനുള്ള നിർണായക നീക്കവുമായി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

ശുചിമുറിയിൽ കയറി ജനൽപ്പാളിയിളക്കി ; പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി

0
കൊച്ചി: കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍നിന്ന് പ്രതി ചാടിപ്പോയി. ഇന്നലെ...

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...