പാരിസ് ഒളിംപിക്സ് ; നാലാം സ്ഥാനവുമായി മീരാഭായ് ചാനു , അവിനാഷ് സാബ്‍ലെയ്ക്കും നിരാശ

For full experience, Download our mobile application:
Get it on Google Play

പാരിസ്: പാരിസ് ഒളിംപിക്സിന്റെ 12-ാം ദിനം ഇന്ത്യയ്ക്ക് വീണ്ടും നിരാശ. വനിതകളുടെ ഭാരദ്വോഹനം 49 കിലോ വിഭാഗത്തില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മീരാഭായ് ചാനു നാലാം സ്ഥാനത്തായി. ടോക്കിയോ ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാവായിരുന്നു മീരാഭായ് ചാനു. മത്സരത്തിൽ ആകെ 199 കിലോ ​ഭാരം ഉയർത്താനെ താരത്തിന് സാധിച്ചുള്ളു. ഒരു കിലോ ഭാരത്തിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെങ്കല മെഡൽ നഷ്ടമായത്. പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചെയ്സിൽ ഇന്ത്യൻ താരം അവിനാഷ് സാബ്‍ലെ പതിനൊന്നാമതായി. 16 താരങ്ങളാണ് ഫൈനലിൽ മത്സരിച്ചത്. ​ഗുസ്തിയിൽ 53 കിലോ​ഗ്രാം വിഭാ​ഗത്തിൽ അന്തിം പം​ഗലും പുറത്തായി. തുർക്കി താരത്തോട് 10-0 എന്ന സ്കോറിന് പരാജയപ്പെട്ടാണ് പം​ഗൽ പുറത്തായത്. പാരിസ് ഒളിംപിക്സിൽ മെഡൽ പ്രതീക്ഷകളുമായി ഇന്ത്യയുടെ നീരജ് ചോപ്ര ഇന്നിറങ്ങും. യോ​ഗ്യതാ റൗണ്ടിൽ കരിയറിലെ ഏറ്റവും മികച്ച ദൂരമായ 89.34 ദൂരം ജാവലിൻ എത്തിച്ചാണ് താരം ഫൈനലിന് യോ​ഗ്യത നേടിയത്. വെങ്കല പ്രതീക്ഷയുമായി ഇന്ത്യൻ ഹോക്കി ടീമും ഇന്ന് മത്സരത്തിനിറങ്ങും. സ്പെയ്നാണ് ഇന്ത്യയുടെ എതിരാളികൾ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

ഗുജറാത്ത് വ്യാപാരിയുടെ രണ്ട് കോടിയുടെ സ്വർണ്ണവും 33.35 ലക്ഷം രൂപയും തട്ടി , രണ്ട്...

0
മുംബൈ : 67 കാരനായ സൂറത്ത് വസ്ത്ര വ്യാപാരിയാണ് മുംബൈയിൽ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...