വഴിയോരക്കണ്ണാടിയും ദിശാബോർഡുകളും സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റോഡപകട സാധ്യത ഏറിയ മേഖലകളിൽ വഴിയോരക്കണ്ണാടിയും ദിശാബോർഡുകളും സ്ഥാപിച്ച് ജനമൈത്രിപോലീസ്. കോയിപ്രം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലാണ് കുന്നന്താനം, വരയന്നൂർ മടോലിൽ പടി എന്നിവിടങ്ങളിൽ ഇന്ന് ഇവ സ്ഥാപിച്ചത്. അപകടങ്ങൾ അടിക്കടി ഉണ്ടാകുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പോലീസ് നടപടി. നിരവധി ജനക്ഷേമ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന കോയിപ്രം പോലീസിന്റെ പുതിയ ഉദ്യമത്തിൽ പഞ്ചായത്ത് ജനപ്രതിനിധികളും പങ്കുചേർന്നപ്പോൾ നടപടികൾ വേഗത്തിലായി.

പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നിർദേശമനുസരിച്ച് ബീറ്റ് ഓഫീസർ വി.പി പരശുറാം കാര്യങ്ങൾ ക്രമീകരിച്ചു. റോഡപകടങ്ങൾ നിലവിലുള്ളതിന്റെ പകുതിയിലേറെ കുറക്കാൻ കണ്ണാടിയും ദിശാ ബോർഡും സ്ഥാപിക്കുന്നതിലൂടെ സാധിക്കുമെന്ന് പോലീസ് ഇൻസ്‌പെക്ടർ പറഞ്ഞു. പരിപാടിയിൽ ബീറ്റ് ഓഫീസർ പരശുറാം അധ്യക്ഷനായി. കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ്‌ ആശ സി.ജി, ജേക്കബ് സാമുവൽ, എഎസ്ഐ മാരായ ഷിറാസ്, മോഹനൻ, ബീറ്റ് ഓഫീസർ അരുൺ പി.സി, ജനമൈത്രി വോളന്റിയർമാരായ രാഹുൽ, ജിഷ്ണു.ആർ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...