സ്‌റ്റോര്‍ ജീവനക്കാരിയോട് മോശമായി പെരുമാറി ; ഡിപ്പോ എന്‍ജിനീയറെ സ്ഥലം മാറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഡിപ്പോ എൻജിനീയർ എസ് എസ് ശിവപ്രസാദിനെ സ്ഥലം മാറ്റി. തിരുവനന്തപുരം സിറ്റി യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയത്. ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്യുകയും സ്റ്റോർ ജീവനക്കാരായ സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്തതാണ് ഉത്തരവിന് കാരണം. കീഴ്ജീവനക്കാരോട് സൗഹൃദപരമായി പ്രവർത്തിക്കേണ്ട ആളുടെ ഭാഗത്ത് നിന്നും മോശമായ പ്രവർത്തനമാണ് കഴിഞ്ഞ കാലങ്ങളിലായി ഉണ്ടായത്.

സ്റ്റോർ ജീവനക്കാരികളായ സ്ത്രീകൾ തന്റെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാത്തതിനെ തുടർന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തതായി നിരവധി പരാതികളും ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് സ്ഥലമാറ്റം. ജോലിയ്ക്ക് നിരക്കാത്ത രീതിയിലുള്ള പ്രവർത്തന ഗുരുതരമാണെന്നും തുടർ അന്വേഷണം നടത്തുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനായി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...