സിറിയയിലെ ഇറാന്‍ താവളത്തിന് നേരെ മിസൈല്‍ ആക്രമണം

For full experience, Download our mobile application:
Get it on Google Play

ജറുസലം: സിറിയയിലെ ഇറാന്‍ താവളങ്ങളില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തി. സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ കഫര്‍ സോസ മേഖലയിലെ പാര്‍പ്പിടസമുച്ചയങ്ങള്‍ക്കുനേരെയായിരുന്നു ആക്രമണം. സിറിയയുടെ പടിഞ്ഞാറന്‍ നഗരമായ ഹോംസിനടുത്തുള്ള സൈനിക താവളത്തിലും ബോംബിട്ടു. ഒരു സൈനികന്‍ കൊല്ലപ്പെട്ടു. 7 പേര്‍ക്കു പരുക്കേറ്റു. മധ്യഗാസയിലെ നുസുറത്ത് അഭയാര്‍ഥിക്യാംപിലെ സ്‌കൂളിനുനേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 11 മാസം പ്രായമുള്ള കുഞ്ഞ് അടക്കം 17 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്കു പരുക്കേറ്റു. അഭയകേന്ദ്രമായി മാറ്റിയ സ്‌കൂളില്‍ ഹമാസ് താവളമുണ്ടായിരുന്നെന്നാണ് ഇസ്രയേല്‍ ആരോപണം. വടക്കന്‍ ഗാസയിലെ ജബാലിയ മേഖലയിലെ ആക്രമണം 20 ദിവസം പിന്നിടുമ്പോള്‍ ഇതുവരെ 770 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ആയിരത്തിലേറെപ്പേര്‍ക്കു പരുക്കേറ്റു. ജബാലിയയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചെന്നും ഹമാസ് ബന്ധമുള്ള 200 പേരെ അറസ്റ്റ് ചെയ്‌തെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഗാസയില്‍ ഇതുവരെ 42,847 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 1,00,544 പേര്‍ക്കു പരുക്കേറ്റു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...