ഡൽഹി: ചരക്കുമായി പോയ അമേരിക്കൻ കപ്പലിന് നേരേ മിസൈൽ ആക്രമണം. യമന്റെ തെക്കൻ തീരത്തിനടുത്തായാണ് കപ്പലിനുനേരേ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ഹൂതികളാണ് എന്നാണ് റിപ്പോർട്ട്. അമേരിക്ക കേന്ദ്രമായുള്ള ഈഗിള്‍ ബുള്‍ക് എന്ന കമ്പനിയുടെ ജിബ്രാള്‍ട്ടര്‍ ഈഗിള്‍ എന്ന ചരക്ക് കപ്പലിനുനേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കപ്പലിന്റെ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ചരക്കുമായി നീങ്ങിക്കൊണ്ടിരുന്ന കപ്പലിലേയ്ക്ക മിസൈൽ വന്ന് പതിക്കുകയായിരന്നു. യുദ്ധ കപ്പലിന് നേരേയും ആക്രമണമുണ്ടായതായി അമേരിക്ക വ്യക്തമാക്കി. എന്നാൽ മിസൈൽ കപ്പലിൽ പതിക്കും മുന്‍പ് നിർവീര്യമാക്കിയതോടെ ആക്രമണം പരാജയപ്പെട്ടിരുന്നു.