കൊച്ചിയില്‍ നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കരിമോളിൽ നിന്ന് കാണാതായ 14 വയസ്സുകാരി നിഹാല ഫാത്തിമയെ കണ്ടെത്തി. മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ കൊച്ചി നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ കണ്ട ചിലർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗത്തെ ചൊല്ലിയുള്ള തർക്കം മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനെ മാതാപിതാക്കൾ വഴക്ക് പറഞ്ഞതിനെത്തുടർന്നാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയതെന്നാണ് പോലീസിന്റെ നിഗമനം.

വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ പെൺകുട്ടിക്കായി പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. പെൺകുട്ടി റോഡിലൂടെ നടന്നുപോകുന്നതിന്റെയും പിന്നീട് മറൈൻ ഡ്രൈവ് ഭാഗത്ത് എത്തിയതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. എന്നാൽ തുടർന്ന് പെൺകുട്ടി എങ്ങോട്ട് പോയി എന്ന കാര്യത്തിൽ വ്യക്തത ലഭിക്കാത്തത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ മാതാപിതാക്കൾക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രോഗി മരിച്ച സംഭവം; ഉന്നതരെ രക്ഷിക്കാൻ സെക്യൂരിറ്റി ജീവനക്കാരനെ ബലിയാടാക്കിയെന്ന് വിമർശനം

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിനെതിരെ...

ഡ്രോൺ നിരീക്ഷണവും പരാജയം ; വടശേരിക്കരയിൽ കാട്ടാനശല്യം രൂക്ഷം, ജനങ്ങൾ ഭീതിയിൽ

0
വടശേരിക്കര: വനംവകുപ്പ് ഡ്രോൺ നിരീക്ഷണമുൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ രംഗത്തിറക്കിയിട്ടും വടശേരിക്കര മേഖലയിൽ...

കേരളത്തിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് സിപിഐക്ക് അർഹതയുണ്ടെന്ന് ജനറൽ സെക്രട്ടറി ഡി.രാജ

0
ന്യുഡൽഹി: കേരളത്തിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് സിപിഐക്ക് അർഹതയുണ്ടെന്ന് ജനറൽ സെക്രട്ടറി ഡി.രാജ....

കോംഗോയിൽ എബോള അതിവേഗം പടരുന്നു; മരണസംഖ്യ 600 കടന്നു

0
കോംഗോ: എബോളയുടെ ഏറ്റവും വേഗമേറിയ വ്യാപനം; കോംഗോയിൽ സ്ഥിതി ഗുരുതരം; മരണസംഖ്യ...