കൊല്ലം: കൊട്ടാരക്കര മുട്ടറ സ്‌കൂളിലെ നഷ്ടമായ ഉത്തരപേപ്പറുകള്‍ ഷൊര്‍ണ്ണൂരില്‍ നിന്നും കണ്ടെത്തി. ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മുട്ടറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതെപോയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് തപാല്‍ വകുപ്പിന്റെ തലയില്‍ കുറ്റംചുമത്തി വിദ്യാഭ്യാസ വകുപ്പ് തലയൂരുകയായിരുന്നു.
പാലക്കാട്ടേക്ക് മൂല്യനിര്‍ണയത്തിനായ അയച്ച 61 പേപ്പറുകളാണ് കാണാതായത്. ഉത്തരക്കടലാസുകള്‍ സംബന്ധിച്ച് തപാല്‍ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇവ കണ്ടെത്തിയത്. ഇതോടെ 61 കുട്ടികളുടെ പരീക്ഷാഫലം സംബന്ധിച്ച ആശങ്കകളും അവസാനിച്ചു. ആവറേജ് മാര്‍ക്ക് നല്‍കി 61 പേരുടേയും കൂടി പരീക്ഷാഫലം പ്രസിദ്ധീകരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇപ്പോള്‍ ഷൊര്‍ണ്ണൂരില്‍ നിന്നും ഉത്തരപേപ്പറുകള്‍ കണ്ടെത്തിയത്.