എരുമേലിയില്‍ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന വിശാഖിനെ പറ്റി ഒരാഴ്ച്ചയായിട്ടും യാതൊരു വിവരവുമില്ല

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഒരാഴ്ച്ചയായിട്ടും അപ്പുവെന്ന് വിളിക്കുന്ന വിശാഖ് വിജിയെപ്പറ്റി യാതൊരു വിവരവും ഇല്ല. എരുമേലിയില്‍ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന വിശാഖിനെ കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ ഏഴു മണിക്ക് ശേഷമാണ് കാണാതാകുന്നത്. കോട്ടയം ജില്ലയില്‍ പാറത്തോട് ഇടക്കുന്നത്തുള്ള വീട്ടില്‍ നിന്നും രാവിലെ ഏഴിന് ഇറങ്ങിയതാണ്. ഇടക്കുന്നത്തുള്ള കടയില്‍ നിന്നും പൊറോട്ട കഴിച്ചിറങ്ങുന്നത് കണ്ടതായാണ് അപ്പുവിനെപ്പറ്റി ഒടുവില്‍ ലഭിച്ച വിവരം. പിന്നീട് ആരും കണ്ടിട്ടില്ല. കൈലിയും ഷര്‍ട്ടുമായിരുന്നു വേഷം. അച്ഛനമ്മമാരും രണ്ടു സഹോദരിമാരും അടങ്ങുന്നതാണ് അപ്പുവിന്റെ കുടുംബം. 27 വയസുണ്ട്.

ലോട്ടറിയും സായാഹ്ന പത്ര വിതരണവുമായിരുന്നു ഉപജീവനമാര്‍ഗം. മണങ്ങല്ലൂരിലെ മാതാവിന്റെ വീട്ടില്‍ നിന്നായിരുന്നു ചെറുപ്പം മുതല്‍ ലോട്ടറി വില്‍ക്കാന്‍ എരുമേലിയിലെത്തിയിരുന്നത്. കാഞ്ഞിരപ്പള്ളി പോലീസിലും ജില്ലാ കളക്ടര്‍ക്കും ബന്ധുക്കള്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജ്, ഭരണങ്ങാനം, രാമപുരം എന്നിവിടങ്ങളില്‍ ബന്ധുക്കള്‍ അന്വേഷിച്ചു പോയിരുന്നു. വീടിന്റെ ചുറ്റുപാടും നാട്ടുകാര്‍ അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ല.

എല്ലാവരോടും ചിരിച്ചു കൊണ്ടു പെരുമാറിയിരുന്ന അപ്പു എല്ലാവര്‍ക്കും സുപരിചതനായിരുന്നു. അതുകൊണ്ട് തന്നെ അപ്പുവിനെ കാണാതായതോടെ സുഹൃത്തുക്കള്‍ ഏറെ വിഷമത്തിലാണ്. ദൂരസ്ഥലങ്ങളിലേക്കൊന്നും മുന്‍പ് പോയിട്ടില്ലായെന്ന് മാതാവ് പറഞ്ഞു. അവന്‍ ഉടന്‍ തിരികെയെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. അപ്പുവിനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനിലോ, 9747806201 എന്ന നമ്പറിലോ വിളിച്ചറിയിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...

ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടി സിജെപി

0
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം സിജെപി...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽക്കയറി യുവതിയെ പീഡിപ്പിച്ചു; 28 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വ്യാജേന വീടിനുള്ളിൽ കടന്ന് യുവതിയെ...