ചിന്താ ജെറോം ചെയ്തത് ധാര്‍മികതയ്ക്ക് നിരക്കാത്തത്‌ ; യൂത്ത് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം ഡി വൈ എഫ് ഐയുടെ തെക്കന്‍ മേഖലാ ജാഥയുടെ മാനേജരായത് ധാര്‍മികതയ്ക്ക് നിരക്കാത്തതെന്ന് യൂത്ത് കോണ്‍ഗ്രസ്. സിവില്‍ കോടതിക്കുള്ള അധികാരങ്ങള്‍ ഉള്ള കമ്മീഷന്‍ ചെയ്തത് നിയമവിരുദ്ധ പ്രവര്‍ത്തനമാണെന്ന് കാട്ടി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസിന് വേണ്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ ആണ് പരാതി സമര്‍പ്പിച്ചത്.

സംസ്ഥാന യുവജന കമ്മീഷന്‍ എന്നത് സ്വതന്ത്ര നീതി നിര്‍വ്വഹണ സ്ഥാപനമാണെന്നും എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിയും പിടിച്ച്‌ ജാഥ നയിക്കുന്നത് നീതി ന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പരാതിയില്‍ പറയുന്നു. ചെയര്‍പേഴ്സണ്‍ സ്ഥാനം ചിന്ത ജെറോം രാജിവെച്ച്‌ ഒഴിയുന്നതാണ് അഭികാമ്യമെന്നും അല്ലെങ്കില്‍ അവരെ പുറത്താക്കാന്‍ മുഖ്യമന്ത്രി ആര്‍ജ്ജവം കാട്ടണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ 28 നാണ് ഡിവൈഎഫ്‌ഐയുടെ മേഖലാ ജാഥകള്‍ ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറി നയിക്കുന്ന തെക്കന്‍ ജാഥയുടെ മാനേജരാണ് ചിന്ത ജെറോം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...

പെല്ലറ്റ് ഗൺ ആക്രമണം : പരിക്കേറ്റയാളെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി രാഹുൽ ഗാന്ധി ;...

0
ന്യൂഡൽഹി : ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിന്റെ...