കരുവന്നൂര്‍ ബാങ്ക് കേസില്‍ സിപിഎമ്മിനെതിരെ പ്രതികരിച്ച കാണാതായപാര്‍ട്ടി പ്രവര്‍ത്തകന്‍ തിരിച്ചെത്തി

For full experience, Download our mobile application:
Get it on Google Play

 തൃശൂര്‍ : ​കാണാതായെന്ന്​ അഭ്യൂഹമുയര്‍ന്ന, കരുവന്നൂര്‍ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തില്‍ സി.പി.എമ്മിന് പരാതി നല്‍കിയ മാടായിക്കോണം കണ്ണാട്ട് വീട്ടില്‍ സുജേഷ്​ (37) വീട്ടില്‍ തിരിച്ചെത്തി. ഇന്ന്​ പുലര്‍ച്ചെ രണ്ടുമണിയോടെയാണ്​ വീട്ടില്‍ തിരിച്ചെത്തിയത്​.

ശനിയാഴ്ച രാവിലെ ഏഴരയോടെ കാറുമായി പോയ സുജേഷ് തിരിച്ചെത്തിയില്ലെന്നും രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച്‌ ഓഫ് ആണെന്നും കാണിച്ച്‌ സഹോദരന്‍ സുരേഷ്​ ഇന്നലെ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്​ ഇരിങ്ങാലക്കുട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്​തു. ഇതിനിടെയാണ്​ പുലര്‍ച്ചെ തിരി​ച്ചെത്തിയത്​. പറശ്ശിനിക്കടവിലേക്ക്​ യാത്ര പോ​യതാ​െണന്നാണ്​ സുജേഷിന്‍റെ വിശദീകരണം. കേസെട​​ുത്ത സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത്​ കോടതിയില്‍ ഹാജരാക്കും.

പാര്‍ട്ടിക്ക്​ പരാതി നല്‍കുകയും ബാങ്കിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തുകയും ചെയ്​തതി​െന്‍റ പേരില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സുജേഷ്​ പുറത്താക്കപ്പെട്ടിരുന്നു. തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന സുജേഷ് ബാങ്കിലെ ക്രമക്കേടുകള്‍ സംബന്ധിച്ച്‌ പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.

കുറ്റക്കാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ബാങ്കിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സി.പി.എം പൊറത്തിശ്ശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി പുറത്താക്കുകയായിരുന്നു. സി.പി.എം മാടായിക്കോണം സ്കൂള്‍ ബ്രാഞ്ചിലാണ് സുജേഷ് പ്രവര്‍ത്തിച്ചിരുന്നത്. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച്‌ സുജേഷ് മൂന്ന് തവണ പോലീസില്‍ പരാതി നല്‍കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...