കാണാതായ സഹോദരിമാര്‍ ആള്‍ദൈവം നിത്യാനന്ദയുടെ കൈലാസത്തില്‍

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ ആശ്രമത്തില്‍നിന്ന് കാണാതായ രണ്ട് സഹോദരിമാരും അദ്ദേഹത്തിന്റെ സ്വന്തം ‘രാജ്യ’മായ കൈലാസത്തിലുണ്ടെന്ന് ഗുജറാത്ത് പോലീസ്. കൈലാസത്തിലെ കലാ-സാംസ്‌കാരിക പരിപാടികളില്‍ ഇവര്‍ സജീവമാണെന്നും ചട്ണി മ്യൂസിക്കില്‍(ഇന്ത്യന്‍-കരീബിയന്‍ സമൂഹത്തില്‍ പ്രചാരത്തിലുള്ള ഒരു സംഗീതരൂപം) അടക്കം ഇവര്‍ പ്രാവീണ്യം നേടിയതായും ഗുജറാത്ത് പോലീസിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

കാണാതായ സഹോദരിമാരില്‍ മൂത്തയാള്‍ കൈലാസത്തിലെ ഭരണപരമായ കാര്യങ്ങളിലടക്കം പ്രധാന പങ്കുവഹിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതേസമയം പെണ്‍കുട്ടികള്‍ പറയുന്നതും അവരുടെ പിതാവ് നല്‍കിയ പരാതിയും തമ്മില്‍ ഏറെ പൊരുത്തക്കേടുകളുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിത്യാനന്ദയ്‌ക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കം ഇതുവരെ ഫലംകണ്ടിട്ടില്ല. പെണ്‍കുട്ടികളെ ഇനി ഇന്ത്യയിലേക്ക് കൊണ്ടുവരാനും തടസങ്ങളുണ്ട്. ഏത് രാജ്യത്തിന്റെ ഉടമ്പടി പ്രകാരമാണ് പെണ്‍കുട്ടികളെ ഇന്ത്യയിലേക്ക് കൈമാറേണ്ടതെന്ന് സംബന്ധിച്ച്‌ വ്യക്തതയില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2015 മുതല്‍ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തില്‍ കഴിഞ്ഞിരുന്ന രണ്ട് പെണ്‍മക്കളെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയെന്നും ആരോപിച്ച്‌ ഇവരുടെ പിതാവ് പരാതി നല്‍കിയിരുന്നു. കൂടാതെ 2019 നവംബറില്‍ പിതാവ് ഗുജറാത്ത് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ പിതാവിനെതിരേ പ്രതികരിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ നിത്യാനന്ദയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പിന്നീട് പുറത്തുവന്നു.

2019-ന്റെ അവസാനമാണ് ഇന്ത്യയില്‍നിന്ന് കടന്നുകളഞ്ഞ നിത്യാനന്ദ കൈലാസം എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയ്ക്ക് സമീപമുള്ള ഒരു ദ്വീപാണ് കൈലാസമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...