കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

രാജപുരം : കാണാതായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. രാജപുരം പൂടുംകല്ല്, കരിച്ചേരി ഹൗസിലെ നാരായണന്റെ മകള്‍ ശ്രീലക്ഷ്മി നാരായണന്റെ (26) മൃതദേഹമാണ് കൊട്ടോടിപുഴയില്‍ ചേരുന്ന ചുളിളക്കര ചാലിങ്കാല്‍ തോട്ടില്‍ കണ്ടെത്തിയത്.

ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് വീട്ടില്‍ വെച്ച്‌ ശ്രീലക്ഷ്മിയെ കാണാതായത്. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. കേസെടത്ത് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പുഴയിലും തോടുകളിലും പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് മൃതദേഹം ചാലിങ്കാല്‍ തോട്ടില്‍ ഞായറാഴ്ച രാവിലെ 11.30 മണിയോടെ കണ്ടെത്തിയത്.

ഗുജറാത്തില്‍ പി ജി അഗ്രികള്‍ച്ചറല്‍ കോഴ്സിന് പഠിച്ചു കൊണ്ടിരിക്കുന്ന ശ്രീലക്ഷ്മി കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാലാണ് നാട്ടിലെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രോഗിയോട് മോശം പെരുമാറ്റം : ഡിഎംഒ റിപ്പോർട്ട് നൽകി ; വകുപ്പുതല അന്വേഷണം വേണമെന്നാവശ്യം

0
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ...

താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണം

0
കോഴിക്കോട്: താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പോലീസുകാരനെതിരെ നടപടി....

ദളിത് തടവുകാരെ നിർബന്ധിച്ച് തോട്ടിപ്പണി ചെയ്യിക്കുന്നു ; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

0
ചെന്നൈ : ജയിലുകളിൽ ദളിതരായ തടവുകാരെക്കൊണ്ട് ശൗചാലയം വൃത്തിയാക്കാനും തോട്ടിപ്പണിക്കും നിർബന്ധിക്കുന്നുവെന്ന...

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ മധ്യപ്രദേശിൽ അനധികൃത പണപ്പിരിവ് ; അന്വേഷണത്തിന് തമിഴ്‌നാട് പോലീസും

0
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ പേരിൽ മധ്യപ്രദേശിൽ...