എസി റോഡില്‍ വെള്ളം പൊങ്ങി ആലപ്പുഴ – ചങ്ങനാശ്ശേരി ഗതാഗതം നിര്‍ത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി: കിഴക്കന്‍ വെള്ളത്തിന്റെ വരവ്​ ശക്തമായതോടെ എ.സി റോഡുള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പെരുന്ന വെസ്​റ്റ്​ വി.ബി യു.പി സ്‌കൂളില്‍ ആദ്യത്തെ ക്യാമ്പ് തുറന്നു. പൂവം, പെരുമ്പുഴക്കടവ് പ്രദേശത്തുള്ള 11 കുടുംബങ്ങളില്‍നിന്ന്​ എട്ട് പുരുഷന്മാര്‍, 16 സ്ത്രീകള്‍, 22കുട്ടികളുമായി 46 പേരെ ക്യാമ്പിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചു.

എ.സി കനാല്‍ നിറഞ്ഞ്​ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലേക്ക് വെള്ളംകയറി. തുടര്‍ന്ന്​ ചങ്ങനാശ്ശേരിയില്‍ നിന്ന്​ ആലപ്പുഴക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ്​ നിര്‍ത്തി വെച്ചു. സ്വകാര്യ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെങ്കിലും വിവിധ ഭാഗങ്ങളില്‍ ഇരുചക്രവാഹന യാത്ര ദുഷ്‌കരമാണ്​. താഴ്ന്ന പ്രദേശമായ നക്രാല്‍ പുതുവേല്‍, മൂലേപുതുവേല്‍, അറുനീരില്‍ പുതുവേല്‍, കമങ്കേരിച്ചിറ എന്നിവിടങ്ങളിലെ വീടുകളില്‍ രണ്ടടി വെള്ളംകയറി.

നക്രാല്‍ പുതുവേലും അറുനൂറില്‍ പുതുവേലും ഒറ്റപ്പെട്ട അവസ്ഥയിലാണ്​. കോവിഡ് ഭീതിയയില്‍ ഇവിടംവിട്ട്​ വിട്ട് ക്യാമ്പുകളിലേയ്ക്ക് പോകാന്‍ ആരും തയ്യാറാകുന്നില്ല. എ.സി റോഡ് പുറമ്പോക്ക് കോളനി, പൂവം, അംബേദ്കര്‍ കോളനി തുടങ്ങി ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളംകയറി. വാഴപ്പള്ളി പഞ്ചായത്തില്‍ വെട്ടിത്തുരുത്ത്, തുരുത്തേല്‍, പറാല്‍, കുമരങ്കരി, നത്തനടിച്ചിറ, ഈരത്ര ഇഞ്ചന്‍തുരുത്ത്, ചാമ, തൂപ്രം, ചീരഞ്ചിറ, പുതുച്ചിറ, തൃക്കൊടിത്താനം പഞ്ചായത്തില്‍ വേഷ്​ണാല്‍, ഇരുപ്പ, പൊട്ടശ്ശേരി, ചെറുവേലി, കുറിച്ചി പഞ്ചായത്തിലെ 17ാം വാര്‍ഡ് അട്ടച്ചിറ ലക്ഷംവീട് കോളനി, റെയില്‍വേ പുറമ്പോക്കിലെ പുനരധിവസിപ്പിച്ച ഭാഗം, വാലുമ്മേല്‍ച്ചിറ, മഞ്ചാടിക്കര ഭാഗങ്ങളിലും കോണത്തോടി, മാടത്താനി പ്രദേശങ്ങളിലും വെള്ളംകയറി.

ദുരിതബാധിതര്‍ക്കായി കൂടുതല്‍ ക്യാമ്പുകള്‍ ആരംഭിക്കുമെന്ന് താലൂക്ക് തഹസില്‍ദാര്‍ അറിയിച്ചു. ഇതിനായി താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസുകളിലുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം തുറന്നു. ഫോണ്‍: 0481 2420037.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂരിലെ തെരുവുനായ ശല്യം : മനുഷ്യാവകാശ സംരക്ഷണ സമിതി മാർച്ചും ധർണ്ണയും നടത്തി

0
അടൂര്‍ : വര്‍ധിച്ചു വരുന്ന തെരുവുനായകളുടെ ആക്രമണത്തിന് എതിരെ മനുഷ്യാവകാശ സംരക്ഷണ...

ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ

0
ദിസ്പൂർ: അസമിലെ ജോനായിയിൽ ഭാര്യയെയും മൂന്ന് മക്കളെയും സ്കൂൾ അധ്യാപകൻ...

ഐ.സി.എല്‍. ഫിന്‍കോര്‍പ്പിലെ 30 കോടിയുടെ ഡിബഞ്ചര്‍ തട്ടിപ്പ് : കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം

0
തൃശ്ശൂര്‍ : നിക്ഷേപകരുടെ 30 കോടിയോളം രൂപ ജീവനക്കാര്‍ സംഘടിതമായി തട്ടിയെടുത്തിട്ടും...

അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ മാറ്റവുമായി ബാലാവകാശ കമ്മീഷന്‍

0
തിരുവനന്തപുരം: അമൃതം ന്യൂട്രിമിക്‌സില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ...