കാണാതായ യുവാവിന്റെ മൃതദേഹം മീനച്ചലാറ്റില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മൂന്നു ദിവസം മുമ്പ്​ മാന്നാനത്തെ വീട്ടില്‍ നിന്നും കാണാതായ യുവാവിനെ മീനച്ചലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതിരമ്പുഴ മാന്നാനം ചാത്തുണ്ണിപ്പാറ അഞ്ചലില്‍ വീട്ടില്‍ കെ.ആര്‍. പ്രശാന്തിന്‍റെ (43) മൃതദേഹമാണ് ആര്‍പ്പൂക്കര കസ്തൂര്‍ബ ജങ്​ഷനു സമീപത്ത് മീനച്ചിലാറ്റില്‍ നിന്ന്​ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് യുവാവിന്‍റെ മൃതദേഹം ആറ്റില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന്​ ഗാന്ധിനഗര്‍ പോലീസ് സംഘം സ്ഥലത്ത് എത്തി അഗ്നിരക്ഷ സേനയുടെ നേതൃത്വത്തില്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്​ മാറ്റി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മരിച്ചത് പ്രശാന്താണെന്നു കണ്ടെത്തിയത്. മൂന്നുദിവസം മുന്‍പാണ് പ്രശാന്തിനെ വീട്ടില്‍ നിന്നും കാണാതായത്.

മുമ്പ്​ സമാന രീതിയില്‍ വീട്ടില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം പ്രശാന്ത് യാത്ര പോകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഈ രീതിയില്‍ യാത്ര പോയതാണെന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും മടങ്ങിയെത്താതെ വന്നതോടെ ഞായറാഴ്ച രാത്രി എട്ടു മണിയോടെ ബന്ധുക്കള്‍ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രശാന്തിന്‍റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം നടത്തും.  മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നു ഗാന്ധിനഗര്‍ പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....

ശ്രീമതി ടീച്ചർക്കെതിരായ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

0
കണ്ണൂര്‍: പി കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമാമെന്ന്...