പോത്തൻകോട് സുധീഷ് വധം ; കൊല്ലാൻ ഉപയോഗിച്ച കത്തി കിട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോത്തൻകോട് സുധീഷ് വധക്കേസിൽ കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി കണ്ടെത്തി. മുഖ്യപ്രതി ഒട്ടകം രാജേഷ് കൊലപാതകം നടത്താനുപയോഗിച്ച വെട്ടുകത്തി ചിറയിൻകീഴ് ശാസ്തട്ടത്തു നിന്നാണ് കണ്ടെത്തിയത്. രാജേഷിനെ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുത്തു.  കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ രാജേഷിന് തിങ്കളാഴ്ച രാവിലെയാണ് പിടികൂടിയത്. കൊല്ലത്തുനിന്നാണ് പ്രതിയെ പിടികൂടിയതെന്നാണ് പോലീസ് പറയുന്നത്.

വധശ്രമക്കേസിലെ പ്രതിയായ സുധീഷിനെ കൊലപ്പെടുത്തി കാലുവെട്ടി റോഡിലെറി‍ഞ്ഞ കേസിലെ മുഖ്യപ്രതിയാണ് രാജേഷ്. തിരുവനന്തപുരം റൂറലിൽ ഗുണ്ടാസംഘങ്ങളെ നിയന്ത്രിക്കുന്നിലെ മുഖ്യ ആസൂത്രകനായ രാജേഷ് ഏറ്റവും അടുപ്പക്കാരായ ഉണ്ണിക്കും ശ്യാമിനും വേണ്ടിയാണ് കൊലയാളി സംഘത്തെ കൂട്ടിയത്. സുധീഷിനെ കൊന്നതിന് ശേഷം ചിറയിൻകീഴ് ശാസ്തവട്ടത്ത് 11അംഗ സംഘം ഒത്തു ചേർന്നു. മുഖ്യപ്രതികളായ രാജേഷും, ഉണ്ണിയും ശ്യാമും ഒരുമിച്ചാണ് ഒളിവിൽപോയത്. തമിഴ്നാട്ടിൽ പല ഭാഗത്തായി ഇവർ കറങ്ങി നടന്നു. സ്വന്തം ഫോണുകള്‍ ഉപയോഗിച്ചിട്ടില്ല. മറ്റ് പലരുടെയും ഫോണിൽ നിന്നും സുഹൃത്തുക്കളെ വിളിച്ച് പണം വാങ്ങി.

തമിഴ്നാട്ടിൽ നിന്നും വെമ്പായത്തിലേക്ക് തിരിച്ചെത്തിയ ശേഷം സംഘം പിരിഞ്ഞുവെന്നാണ് രാജേഷിന്‍റെ മൊഴി. രാജേഷ് വീണ്ടും തമിഴ്നാട്ടിലേക്ക് പോയി. ഉണ്ണിയെയും ശ്യമിനെയും പോലീസ് പിടികൂടി. പക്ഷെ രാജേഷിന്‍റെ മൊഴി പോലീസ് പൂർണമായും വിശ്വസിക്കുന്നില്ല. ഇവർക്കൊപ്പം ചിറയിൻകീഴിലെത്തിയ രാജേഷ് വർക്കലയിലെ ഒരു തുരുത്തിലുണ്ടെന്ന് വിവരത്തെ തുടർന്നാണ് വർക്കല സിഐയും രണ്ടു പോലീസുകാരും വള്ളത്തിൽ പോയത്. ഈ വള്ളം മുങ്ങിയാണ് ബാലുവെന്ന പോലീസുകാരൻ മരിക്കുന്നത്. എന്നാൽ ആ തുരുത്തിൽ രാജേഷ് ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. പളനിയിൽ നിന്നും രാജേഷ് കൊല്ലത്തേക്ക് തിരിക്കുന്നുവെന്ന വിവരം ലഭിച്ച പോലീസ് ഇന്നലെ രാത്രി കൊല്ലത്തു വെച്ച് അറസ്റ്റ് ചെയ്തുവെന്ന് പറയുന്നു.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 11 പേർ പിടിയിലായി. ഗൂഡാലോചനയിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറയുന്നു. ക‌ഞ്ചാവ് -ഗുണ്ടാ കുടിപ്പകയെ തുടർന്നാണ് സുധീഷിനെ രാജേഷിന്റെയും ഉണ്ണിയുടെയും നേതൃത്വത്തിലുള്ള സംഘം വെട്ടികൊന്നത്. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നേരത്തെ പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് ആക്രമിച്ചിരുന്നു. അന്ന് സുധീഷിന്‍റെ സംഘമെറിഞ്ഞ നാടൻ ബോംബ് ഉണ്ണിയുടെ അമ്മയുടെ ദേഹത്ത് വീണിരുന്നു. ഇതിന് പ്രതികാരം വീട്ടാനായിരുന്നു ഉണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം സുധീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. അക്രമി സംഘം എത്തുമ്പോള്‍ സുധീഷ് കല്ലൂരിലെ വീട്ടില്‍ ഒളിവിലായിരുന്നു. ഈ വീട് അക്രമികള്‍ക്ക് കാണിച്ച് കൊടുത്തത് സുധീഷിന്‍റെ സഹോദരി ഭര്‍ത്താവ് ശ്യാമാണ്. സഹോദരി ഭര്‍ത്താവിനെ നേരത്തെ സുധീഷ് ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഈ വൈരാഗ്യമായിരുന്നു ഒറ്റലിന് പിന്നില്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...