ആംബുലൻസിൽ സൈറൺ മുഴക്കി വധു വരന്മാരുടെ യാത്ര : നടപടി സ്വീകരിക്കുമെന്ന് ആർടിഒ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കറ്റാനത്ത് ആംബുലൻസിൽ സൈറൺ മുഴക്കി വധു വരന്മാരുടെ യാത്ര. കായംകുളം ഏയ്ഞ്ചൽ ആംബുലൻസ് സർവീസിന്റെ വാഹനമാണ് വിവാഹയാത്രയ്ക്കായി ഉപയോഗിച്ചത്. ഇതേതുടർന്ന് പരാതിയുമായി ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി. അത്യാഹിത സർവീസ് ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആർടിഓ വ്യക്തമാക്കി.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അത്യാഹിത സമയത്ത് ആളുകളെ കൊണ്ടുപോകുന്ന രീതിയിൽ സൈറൻ മുഴക്കിയാണ് വധു വരന്മാർ യാത്ര ചെയ്തത്. അത്യാഹിത സമയത്ത് ഉപയോഗിക്കേണ്ട വാഹനത്തെ സമാനമായ രീതിയിൽ വിവാഹ ശേഷം വധു വരന്മാർക്കായി ഉപയോഗിച്ചു എന്നത് നിയമവിരുദ്ധമാണെന്നാണ് എംവിഡിയുടെ വിലയിരുത്തൽ. ആംബുലൻസുകളുടെ ദുരുപയോഗത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിഷയം ആരോഗ്യ വകുപ്പ് മന്ത്രിയുടെയും ഗതാഗത വകുപ്പ് മന്ത്രയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ആംബുലൻസ് ഡ്രൈവേഴ്‌സ് ഓണേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...