Tuesday, May 6, 2025 10:25 am

ജോസ്​.കെ മാണിയെക്കൊണ്ട്​ ലവ്​ ജിഹാദിനെക്കുറിച്ച്‌​ പറയിക്കുന്നത്​ പിണറായി : ഡോ. എം.കെ. മുനീര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്​: ജോസ്​.കെ മാണിയെക്കൊണ്ട്​ ലവ്​ ജിഹാദിനെക്കുറിച്ച്‌​ പറയിക്കുന്നത്​ പിണറായി വിജയനാണെന്ന്​​ മുസ്​ലിം ലീഗ്​ നേതാവ്​ ഡോ. എം.കെ. മുനീര്‍. മുസ്​ലിം, ക്രിസ്​ത്യന്‍ സമുദായങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനും അവരുടെ സൗഹൃദം തകര്‍ക്കാനുമാണിത്​.

ബംഗാളില്‍ മാത്രല്ല, കേരളത്തിലും സി.പി.എമ്മിന്‍റെ നിറം കാവിയാവുകയാണ്​. കേരളത്തെ ഇല്ലാതാക്കാനാണ്​ സി.പി.എമ്മും ആര്‍.എസ്​.എസും കൈകോര്‍ത്ത്​ പിടിക്കുന്നത്​. ആര്‍.എസ്​.എസ്​-സി.പി.എം ബന്ധം എത്രയോ കാലമായി ഉള്ളതാണെന്നും മുനീര്‍ ആരോപിച്ചു.

ലവ്​ ജിഹാദ്​ സാമൂഹിക പ്രശ്​നമാണെന്നും ഇക്കാര്യത്തില്‍ ചില കേസുകള്‍ അഭിസംബോധന ചെയ്യപ്പെടേണ്ടതാണെന്നും ഇടതുമുന്നണിയിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്​ -എമ്മിന്‍റെ നേതാവും പാലായിലെ എല്‍.ഡി.എഫ്​ സ്​ഥാനാര്‍ഥിയുമായ ജോസ്​ കെ. മാണി ദ പ്രിന്‍റ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്​ നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ പാര്‍ട്ടി അവ അഡ്രസ്​ ചെയ്യുമെന്നും ഇതുപോലുള്ളവ സംഭവിക്കുന്നുണ്ടെങ്കില്‍ അത്​ മുഖവിലക്കെടുക്കേണ്ടതു തന്നെയാണെന്നും ജോസ്​ കെ.മാണി പറഞ്ഞു. പിന്നീട്​ കേരളത്തിലെ​ ചാനല്‍ അഭിമുഖത്തില്‍ ഇക്കാര്യം അടിവരയിട്ട്​ സംസാരിച്ചു​. ‘ലവ്​ ജിഹാദ്​ പ്രശ്​നം പരിശോധിക്കണം. അതില്‍ പ്രശ്​നങ്ങളുണ്ടെങ്കില്‍ അഡ്രസ്​ ചെയ്യണം. വിഷയം വീണ്ടും ജനസമൂഹത്തില്‍ വന്നിട്ടുണ്ടെങ്കില്‍ അതെന്തുകൊണ്ടാണെന്ന്​ പഠിക്കണം. സഭ ഇത്തരം വിഷയത്തില്‍ ഇടപെടാറില്ല. പൊതുസമൂഹത്തില്‍ വിഷയം ഉയര്‍ന്നുവരുന്നുണ്ട്​. വിഷയം ഉണ്ടോ ഇല്ലയോ എന്ന സംശയം ദുരീകരിക്കണം.’-ജോസ്​ ചൂണ്ടിക്കാട്ടി.

ഇടതുമുന്നണിയിലെ മുഖ്യഘടകകക്ഷികളിലൊന്നായ സി.പി.ഐയുടെ സംസ്​ഥാന സെക്രട്ടറി കാനം രാജേ​ന്ദ്രന്‍ ഉള്‍പ്പെടെ ജോസിന്‍റെ വിവാദ പ്രസ്​താവനയെ തള്ളിപ്പറഞ്ഞ്​ രംഗത്തെത്തിയതോടെ ഇത്തരം കാര്യങ്ങളല്ല ചര്‍ച്ചയാകേണ്ടതെന്നും ലവ്​ ജിഹാദ്​ വിഷയത്തില്‍ തനിക്ക്​ ഇടതുമുന്നണിയുടെ നിലപാടാണെന്നും ജോസ്​ മലക്കംമറിയുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുവൈത്തില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാരം ഇന്ന് കണ്ണൂരില്‍

0
കണ്ണൂർ : കുവൈത്തില്‍ വ്യാഴാഴ്ച കുത്തേറ്റ് മരിച്ചനിലയില്‍ കണ്ട ദമ്പതിമാരുടെ സംസ്‌കാരം...

ടെക് മഹീന്ദ്രയിൽ – കസ്റ്റമർ സപ്പോർട്ട് അസ്സോസിയേറ്റ് അവസരം

0
പ്രമുഖ ഐ.ടി സ്ഥാപനമായ ടെക് മഹീന്ദ്രയിലേക്ക് "കസ്റ്റമർ സപ്പോർട്ട് അസ്സോസിയേറ്റ്" ആയി...

വാക്‌സിൻ എടുത്തിട്ടും പേവിഷ ബാധയേറ്റ് പതിമൂന്ന്കാരി മരിച്ച സംഭവം ; കുട്ടിയുടെ പിതാവ്...

0
പത്തനംതിട്ട : പേവിഷബാധക്കെതിരെയുള്ള വാക്സിൻ എടുത്ത് മൂന്നുമാസങ്ങൾക്ക് ശേഷം പതിമൂന്ന്കാരി...

ഐപിഎൽ ; മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

0
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ...