കേന്ദ്രത്തിനെതിരെ തമിഴ്നാട്ടിൽ കരി​ങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എം കെ സ്റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കേന്ദ്ര സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന മണ്ഡല പുനർനിർണ്ണയ നടപടികൾക്കെതിരെ പോരാട്ടം കടുപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി കരിങ്കൊടി പ്രതിഷേധം നടത്താൻ ഡിഎംകെ ആഹ്വാനം ചെയ്തു. പാർലമെന്റിൽ വരാനിരിക്കുന്ന പുനർനിർണ്ണയ ഭേദഗതി ബിൽ തമിഴ്‌നാടിന്റെ രാഷ്ട്രീയ പ്രാതിനിധ്യത്തെ തകർക്കുമെന്ന വിലയിരുത്തലിലാണ് ഡിഎംകെ. ബിജെപി കളിക്കുന്നത് തീക്കളിയാണ്, ഈ ചരിത്രപരമായ അനീതിക്കെതിരെ തമിഴ്‌നാട്ടിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും നാളെ കരിങ്കൊടികൾ ഉയരുമെന്നും സ്റ്റാലിൻ പറഞ്ഞു. ഇന്ത്യയുടെ പുരോഗതിക്കായി പ്രയത്നിച്ച തമിഴ്‌നാടിനും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും നൽകുന്ന ശിക്ഷയാണോ മണ്ഡല പുനർനിർണ്ണയമെന്നും സ്റ്റാലിൻ ചോദിച്ചു.

ജനസംഖ്യാനുപാതികമായി മണ്ഡലങ്ങൾ പുനർനിർണ്ണയിക്കുമ്പോൾ, ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ തമിഴ്‌നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിലെ സീറ്റുകൾ നഷ്ടമാകുമെന്നതാണ് പ്രധാന ആശങ്ക. ജനസംഖ്യാ വർധനവ് നിയന്ത്രിക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ അധികാരം ലഭിക്കാൻ ഈ നീക്കം കാരണമാകുമെന്ന് ദക്ഷിണേന്ത്യൻ രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നു.ബുധനാഴ്ച ഉച്ചയ്ക്ക് ഓൺലൈനിലാണ് ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ അടിയന്തര യോഗം സ്റ്റാലിൻ വിളിച്ചുചേർത്തത്. ഇതിന് മുന്നോടിയായി ഡിഎംകെ എംപിമാരുടെ യോഗവും ചേർന്നിരുന്നു. ബിൽ പാർലമെന്റിൽ അവതരിപ്പിക്കുകയാണെങ്കിൽ സഭയ്ക്കുള്ളിലും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്താനാണ് പാർട്ടിയുടെ തീരുമാനം. കേന്ദ്ര സർക്കാർ ഈ നീക്കത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...