സിപിഐ സെമിനാറിൽ അതിഥിയായി എം കെ സ്റ്റാലിൻ ; ഇന്ന് തിരുവനന്തപുരത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഇന്ന് തിരുവനന്തപുരത്ത് എത്തും. ‘ഫെഡറലിസവും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കുന്നുണ്ട്. വൈകിട്ട് നാലിന് ടാഗോർ തിയറ്ററിലാണ് സെമിനാർ നടക്കുന്നത്. കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിലും സ്റ്റാലിൻ പങ്കെടുത്തിരുന്നു.

സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിനും ഇന്ന് തുടക്കമാകും. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും.വിവിധ ജില്ലകളിൽനിന്നുള്ള 563 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. രാവിലെ 9.30 മുതിർന്ന നേതാവ് സി. ദിവാകരൻ പതാക ഉയർത്തും.10 മണിക്ക് പ്രതിനിധി സമ്മേളനം ആരംഭിക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. വൈകിട്ട് ഗ്രൂപ്പ് ചർച്ചയ്ക്കുശേഷം റിപ്പോർട്ടിൻമേലുള്ള ചർച്ച ആരംഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...