Thursday, April 25, 2024 7:08 am

കോന്നി താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച മുതൽ പുതിയ കിടത്തി ചികിത്സാ വാർഡ് ആരംഭിക്കാൻ യോഗത്തിൽ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് ആശുപത്രിയിൽ പുതിയ ഐ പി വാർഡ് തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കോന്നി നിയോജക മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ നിർമ്മാണ പുരോഗതി വിലയിരുത്താനായി കോന്നി താലൂക്ക് ആശുപത്രിയിൽ ചേർന്ന ആരോഗ്യ ജാഗ്രത യോഗത്തിൽ സംസാരിക്കുകയായിരുന്നു എം എൽ എ. താലൂക്കാശുപത്രിയിലെ പഴയ കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോർ ആണ് പുതിയ ഐ പി വാർഡ് ആയി ക്രമീകരിക്കുക.

കോന്നി താലൂക്ക് ആശുപത്രിയിലെ 10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ പുരോഗതി എം എൽ എ വിലയിരുത്തി. പ്രവർത്തി വേഗം പൂർത്തികരിക്കാൻ ആവിശ്യമായ നിർദ്ദേശം നൽകി. ആശുപത്രി നിർമ്മാണത്തിന്റെ ഇനിയുള്ള പ്രവർത്തികൾ 4 മാസം കൊണ്ട് പൂർത്തികരിക്കണമെന്നും എം എൽ എ പൊതു മരാമത്ത് ഉദ്യോഗസ്ഥരോടും കരാറുകാരനോടും നിർദ്ദേശിച്ചു. താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും എംഎൽഎ അറിയിച്ചു.

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ രണ്ടാം നിലയിൽ ഗൈനക്കോളജി ഓപ്പറേഷൻ തിയേറ്ററിൻ്റെയും ഗൈനക്കോളജി വാർഡിന്റെയും നിർമ്മാണം ജൂലൈ മാസം ആരംഭിക്കും. ഇതിനാവശ്യമായ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കോന്നി താലൂക്ക് ആശുപത്രിയിൽ നിന്നും വർക്കിംഗ് അറേഞ്ച് മെന്റ് മറ്റ് ആശുപത്രികളിൽ പോയിട്ടുള്ള ഡോക്ടർമാരെയും സ്റ്റാഫ് നേഴ്സ്മാരെയും മറ്റു ജീവനക്കാരെയും താലൂക്കാശുപത്രിയിൽ തിരികെ എത്തിക്കണമെന്ന് എംഎൽഎ നിർദ്ദേശം നൽകി. പ്രതിദിനം 1000 ഓപിയുള്ള താലൂക്കാശുപത്രിയിൽ എല്ലാ ഡോക്ടർമാരുടെയും സേവനം പൊതുജനങ്ങൾക്ക് ഉറപ്പുവരുത്തണമെന്ന് എംഎൽഎ പറഞ്ഞു. നിലവിൽ 28 ഡോക്ടർമാർ ആണ് ഉള്ളത്.

താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ യോഗം ഡിഎംഒ പങ്കെടുത്തുകൊണ്ട് ചേരണമെന്ന് എം എൽ എ നിർദ്ദേശം നൽകി. 24 മണിക്കൂർ പ്രവർത്തിക്കുന്ന ലബോറട്ടറിയിൽ ഒരു ബയോകെമിസ്ട്രി അനലൈസർ കൂടി ലഭ്യമാക്കാൻ ആവശ്യമായ നടപടി ഉണ്ടാകണമെന്ന് എം എൽ എ ടി എം ഓ യോട് നിർദ്ദേശിച്ചു. എംഎൽഎ ഫണ്ടിൽ നിന്ന് നിർമ്മിക്കുന്ന 1.78 കോടി രൂപയുടെ പുതിയ ഐസൊലേഷൻ വാർഡിന്റെ നിർമ്മാണത്തിനായി ഐ പി ബ്ലോക്കിന്റെ പുറകിലേക്ക് റോഡ് നിർമ്മിക്കുമെന്ന് എം എൽ എ അറിയിച്ചു.

ആറരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ച കൂടൽ ആരോഗ്യ കേന്ദ്രവും ഏഴര കോടി രൂപയുടെ ഭരണാനുമതി ലഭിച്ച മലയാളപ്പുഴ ആരോഗ്യ കേന്ദ്രത്തിന്റെയും നിർമ്മാണ പ്രവർത്തികൾ ഉടനെതന്നെ ടെൻഡർ ചെയ്യണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് എംഎൽഎ നിർദ്ദേശിച്ചു. വള്ളിക്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എംഎൽഎ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ചിലവഴിച്ച കെട്ടിടത്തിന് നിർമ്മാണ പ്രവർത്തി പൂർത്തിയായി. പുതിയതായി ഒരുകോടി 7 ലക്ഷം രൂപയുടെ പദ്ധതി സമർപ്പിച്ചെന്നും എം എൽ എ അറിയിച്ചു.

എം എൽ എയോടൊപ്പം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജിജി സജി, ഡെപ്യുട്ടി ഡി എം ഒ ഡോ.രചന ചിദംബരം , ഡി പി എം ഡോ. ശ്രീകുമാർ, പൊതു മരാമത്ത് കെട്ടിട വിഭാഗം എക്സികുട്ടീവ് എൻജിനീയർ ഷീന രാജൻ, അസി. എക്സികുട്ടീവ് എൻജിനീയർ ആശ, അസി എൻജിനീയർ വിനീത, ആശുപത്രി സൂപ്രണ്ട് ഡോ. അജയ്, മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, ഹെൽത് ഇൻസ്‌പെക്ടർമാർ, കരാർ കമ്പനി പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പരസ്യ മദ്യപാനം പോലീസിൽ അറിയിച്ച എസ്.ടി പ്രമോട്ടർക്ക് മർദനം ; പത്ത് പേർക്കെതിരെ കേസ്

0
കോട്ടയം: പരസ്യമദ്യപാനം പൊലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദിച്ചു....

പരസ്യ മദ്യപാനം പോലീസിൽ അറിയിച്ച എസ്.ടി പ്രമോട്ടർക്ക് മർദനം

0
കോട്ടയം: പരസ്യമദ്യപാനം പോലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദിച്ചു....

മഴ ലഭിക്കാതെ കർണാടക വനം പ്രദേശങ്ങൾ ; മരങ്ങൾ കരിഞ്ഞുണങ്ങി തുടങ്ങി

0
പുൽപള്ളി : വയനാട് അതിർത്തിയിൽ ആശ്വാസമഴ ലഭിച്ചപ്പോഴും തുള്ളിമഴ ലഭിക്കാതെ കർണാടക...

പാക്കിസ്ഥാന് ഉപരോധ മുന്നറിയിപ്പുമായി അമേരിക്ക

0
അമേരിക്ക: ഇറാനുമായി ഒപ്പുവച്ച വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട് പാകിസ്താന് മുന്നറിയിപ്പ് നൽകി...