കമ്പനി വില്‍ക്കാമെന്ന വ്യാജേന നിക്ഷേപകനെ കബളിപ്പിച്ച്‌ ഒരു കോടി രൂപ കൈക്കലാക്കിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തമിഴ്നാട്ടിലെ ഉരുക്ക് സ്‌ക്രാപിംഗ് കമ്പനി വില്‍ക്കാമെന്ന വ്യാജേന നിക്ഷേപകനെ കബളിപ്പിച്ച്‌ ഒരു കോടി രൂപ കൈക്കലാക്കിയതായി പരാതി. പാലക്കാട് സ്വദേശിയായ ഇസ്മായിലാണ് തന്റെ ഉടമസ്ഥതയിലുള്ള കമ്പനി വില്‍ക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്‌ പണം വാങ്ങിയതെന്നാണ് പരാതി. നിക്ഷേപകന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

7.5 കോടി രൂപ വിലമതിക്കുന്ന കമ്പനി വില്‍ക്കാനുള്ള കരാര്‍ കൊച്ചിയിലെ ഒരു ഹോടട്ടലില്‍ വെച്ച്‌ നടന്നതായി പരാതിക്കാരന്‍ പറഞ്ഞു. ഇടപാട് പൂര്‍ത്തിയാക്കാന്‍ ഇസ്മായില്‍ ഒരു കോടി രൂപ അഡ്വാന്‍സ് വാങ്ങിയതായും സ്റ്റീല്‍ സ്‌ക്രാപ് കമ്പനി  തന്റെ ഉടമസ്ഥതയിലുള്ളതാണെന്നും കടബാധ്യത കാരണം അത് വില്‍ക്കാന്‍ ആഗ്രഹിക്കുന്നെന്നും ഇസ്മായില്‍ നിക്ഷേപകനെ ബോധ്യപ്പെടുത്തിയതായും എഫ്‌ഐആറില്‍ പറയുന്നു.

‘അദ്ദേഹം ഞങ്ങള്‍ക്ക് കമ്പനി കാണിച്ചുതരികയും ഉടമസ്ഥാവകാശം തെളിയിക്കാന്‍ നിരവധി വ്യാജരേഖകള്‍ ഹാജരാക്കുകയും ചെയ്തു. ഞങ്ങള്‍ വിവിധ ബിസിനസുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാലും അത് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നതിനാലും അയാളുമായി ഒരു കരാര്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു’, പാലക്കാട് ആസ്ഥാനമായുള്ള നിക്ഷേപകനോട് അടുപ്പമുള്ള ഒരാള്‍ പറഞ്ഞു. ‘ഇടപാട് പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടതിന് ശേഷമാണ് കബളിപ്പിക്കപ്പെട്ടുവെന്ന് ഞങ്ങള്‍ മനസിലാക്കിയത്. കമ്പനി യഥാര്‍ഥത്തില്‍ മറ്റാരുടെയോ ഉടമസ്ഥതയിലുള്ളതാണ്, ഞങ്ങളില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ പ്രതി വ്യാജ രേഖകള്‍ ഉപയോഗിക്കുകയായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂന മർദ്ദം ; തിരുവോണം വരെ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്...

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....

എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവ് ; പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച മുഴുവന്‍ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കും

0
തിരുവനന്തപുരം : കേരള സര്‍വകലാശാല എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവില്‍ നിര്‍ണായക...