പി എൻ പണിക്കർ വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചുയര്‍ത്തിയ മഹാൻ : ഡെപ്യൂട്ടി സ്പീക്കർ

For full experience, Download our mobile application:
Get it on Google Play

ഏഴംകുളം : പി എൻ പണിക്കർ വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചുയര്‍ത്തിയ മഹാനാണന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സ്മാര്‍ട്ട്‌ഫോണുകളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പുതുതലമുറയുടെ ഇടയില്‍ വായനാദിനത്തിന്റെ പ്രസക്തി ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. ഏഴംകുളം ഗവൺമെന്റ് എൽ പി എസ്സിലെ വായനാവാരാചരണം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയാണ് ഒരു മനുഷ്യനെ പൂര്‍ണനാക്കുന്നത്. വായന നമുക്ക് അറിവ് പകരുകയും സംസ്‌കാരത്തെ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിറ്റിഎ വൈസ് പ്രസിഡന്റ് ദിലീപ് കുമാർ അധ്യക്ഷനായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ ബാബു ജോൺ, പി റ്റി എ ഭാരവാഹികളായ ദിലീപ് കുമാർ ,അൻസിയ, ഹെഡ്മാസ്റ്റർ അശോകൻ ഡി, അധ്യാപകരായ അന്നമ്മ ജേക്കബ്, ശ്രീകല എം.ഡി, ജിജി ജോർജ്, ഹരികുമാർ സി ,അജിത് ബി കെ, നസറുള്ള എൻ, കെ .സതീഷ് കുമാർ എന്നിവർ സംസാരിച്ചു. പുസ്തകപ്രദർശനം, പുസ്തകപരിചയം, വായനാമത്സരം ,കവിതാലാപന മത്സരം, പോസ്റ്റർ രചന, ലൈബ്രറി സന്ദർശനം തുടങ്ങി വെള്ളിയാഴ്ച വരെ നീളുന്ന വിവിധ പരിപാടികൾ വായനാവാരത്തിൻ്റെ ഭാഗമായി നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ പിടിയിൽ

0
തിരുവനന്തപുരം: ബം​ഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ...

മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികൾ വിഷം കഴിച്ചു

0
ലക്ക്നൗ: ഉത്തർപ്രദേശിലെ ഭദോഹിയിൽ മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട്...

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ; നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

0
പത്തനംതിട്ട: അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച്...

മെസ്സി വിവാദം : സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് കോടികൾ ; ജിഎസ്ടി നോട്ടീസ് നൽകും

0
തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി...