അങ്കണവാടി ഒരുക്കാനായി സ്വന്തം സ്ഥലം സൗജന്യമായി നല്‍കി വീട്ടമ്മ

For full experience, Download our mobile application:
Get it on Google Play

തെങ്ങമം : അങ്കണവാടി ഒരുക്കാനായി സ്വന്തം സ്ഥലം സൗജന്യമായി നല്‍കി വീട്ടമ്മ. തെങ്ങമം പാപ്പാടിക്കുന്ന് സ്വദേശി ഷീബാ ലാലിയാണ് സ്വന്തമായി വിലയ്ക്കു വാങ്ങിയ ഭൂമിയില്‍നിന്നു മൂന്നുസെന്റ് അങ്കണവാടിക്ക് വിട്ടുനല്‍കിയത്. കാലങ്ങളായി പരിമിതമായ സാഹചര്യങ്ങളിലാണ് പാപ്പാടിക്കുന്നിലെ അങ്കണവാടി പ്രവര്‍ത്തിച്ചു വന്നിരുന്നത്. അങ്കണവാടിക്ക് കെട്ടിടംവെയ്ക്കാന്‍ ഗ്രാമപ്പഞ്ചായത്തംഗം വി.വിനേഷിന്റെ നേതൃത്വത്തില്‍ സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഈ സമയത്താണ് ഷീബാ ലാലി സ്വന്തം സ്ഥലം അങ്കണവാടിക്കായി വിട്ടുനല്‍കാമെന്ന സമ്മതം അറിയിക്കുന്നത്. പ്രമാണ കൈമാറ്റച്ചടങ്ങ് ഡെപ്യൂട്ടി സ്പീക്കല്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പഞ്ചായത്തംഗം വി.വിനേഷ് അധ്യക്ഷനായി. പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ്‌ സുശീല കുഞ്ഞമ്മക്കുറുപ്പ്, പഞ്ചായത്ത് സെക്രട്ടറി സജീഷ്, ഷിബുലാല്‍, സി.പി.ഐ. ജില്ലാ കമ്മിറ്റിയംഗം എം. മധു എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന് പിന്നാലെ കാറുമായി മുങ്ങി...

0
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന്...

ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള പരിഹാരം ഇതാണോ ; ഇൻസ്റ്റഗ്രാമിൽ മന്ത്രിമാർ സജീവമായാൽ എല്ലാം ശരിയാകുമോ ;...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...