മുക്കം മാമ്പറ്റയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി പണം കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുക്കം മാമ്പറ്റയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കവര്‍ച്ച. ബാങ്കില്‍ നിന്ന് കൊണ്ടുവരികയായിരുന്ന നാലു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് സ്വദേശികളായ വസീം, ഫൈസല്‍ എന്നിവര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കാരശ്ശേരി ബാങ്കില്‍ നിന്ന് കൊണ്ടുവന്ന നാല് ലക്ഷം രൂപയാണ് മോഷണം പോയത്. ചുവന്ന ഹ്യുണ്ടായ് കാറിലായിരുന്നു ഫൈസലും വസീമും പണം കൊണ്ടുവന്നത്. മറ്റൊരു വെള്ള കാറിലെത്തിയ സംഘം ഡ്രൈവറെ ആദ്യം പുറത്താക്കിയ ശേഷം വാഹനം ഓടിച്ചുപോകുകയായിരുന്നു. കുറച്ച്‌ ദൂരം പോയതിന് ശേഷം കാറിലുണ്ടായിരുന്നയാളെയും പുറത്താക്കി പണവുമായി കടന്നുകളയുകയായിരുന്നു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം പോലീസ് തട്ടിപ്പിന് ഇരയായവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും പരാതി ഇല്ലെന്നുമാണ് പോലീസിനോട് ഇവര്‍ പറഞ്ഞത്. അക്രമത്തിലും കവര്‍ച്ചക്കും ഇരയായവര്‍ക്ക് പണം കവര്‍ന്ന സംഘവുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെന്ന നിഗമനത്തിലാണ് പോലീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

0
ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്....

തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

0
ചെന്നൈ : തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ ; ആറന്മുള കെയർ പദ്ധതിയുടെ ഭാഗമായി 6000...

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്. ആറ്...