മധ്യവയസ്കനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചുകൊന്ന വീട്ടമ്മയെ റിമാൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മധ്യവയസ്കനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചുകൊന്ന വീട്ടമ്മയെ റിമാൻഡ് ചെയ്തു. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ കുളത്തുംകരോട്ട്  വീട്ടിൽ ശശിധരൻ പിള്ള (50) ആണ് കൊല്ലപ്പെട്ടത്. കൂടൽ നെല്ലിമുരുപ്പ് വീട്ടിൽ രജനി(43) യെ കൂടൽ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഭർത്താവ് ഉപേക്ഷിച്ച രജനി മകന്റെ കൂടെയാണ് താമസിച്ചുവന്നത്. രണ്ട് ആൺ മക്കളാണ് ഇവർക്ക്. ഒരാൾ പിതാവിനൊപ്പമാണ്. നാടും വീടും വിട്ട ശശിധരൻ പിള്ള കഴിഞ്ഞ കുറേനാളുകളായി ഇടയ്ക്കിടെ രജനിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഉറക്കമില്ലായ്‌മയ്ക്ക് മരുന്ന്ക ഴിക്കുന്ന ഇവർ ഇന്നലെ (19.06.22) പകൽ ഉറക്കത്തിലായിരുന്നപ്പോൾ മദ്യപിച്ചെത്തിയ ഇയാൾ കടന്നുപിടിക്കാൻ ശ്രമിച്ചുവത്രെ.

ഈസമയം കയ്യിൽ കിട്ടിയ കമ്പിവടി കൊണ്ട് രജനി പലതവണ തലയ്ക്കടിച്ച്രി പക്കേൽപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ ഇവരുടെ മകൻ നാട്ടുകാരെ അറിയിച്ചതിനെതുടർന്ന് ആദ്യം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും എത്തിച്ചു. എന്നാൽ സ്ഥിതി ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 9 മണിയോടെ ശശിധരൻ പിള്ള മരണപ്പെട്ടു.

രജനിയെ വീട്ടിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോസ്റ്റ്മോർട്ടം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. കൂടൽ പോലീസ് ഇൻസ്‌പെക്ടർ ജി പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ് ഐ ദിജേഷ്, പോലീസ് ഉദ്യോഗസ്ഥരായ ദീപ്തി, പ്രോഡ്ജി, സുബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ ; കണ്ടെത്തിയത് ശുചിമുറിയിൽ

0
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക...

എൻഡോസ്‌കോപ്പി ഉപയോഗിച്ച് ചോദ്യപ്പേപ്പർ ചോർത്തി ; പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ

0
റായ്‌പുർ : മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക...

മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

0
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ...

അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല ; സുപ്രധാന...

0
കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി...