ചെങ്ങറ സമരഭൂമിയിൽ സന്ദർശനം നടത്തി കെ.യു. ജനീഷ് കുമാർ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

കോന്നി: ചെങ്ങറ സമരഭൂമിയിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ, റവന്യു സെക്രട്ടറി രാജമാണിക്യം ഐ.എ.എസ്, ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐ.എ.എസ്, എന്നിവർ സന്ദർശനം നടത്തി. ചെങ്ങറ സമരഭൂമിയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് എം.എൽ.എ മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും നല്കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. ഇരുപത് വർഷക്കാലമായി സമരഭൂമിയിൽ താമസിക്കുന്നവർക്ക് സ്ഥിരതാമസ രേഖ, കൂടാതെ സമരഭൂമിയിലെ റോഡുകൾ, വൈദ്യുതി, വെളളം, മറ്റ് ഭൂമി പ്രശ്നങ്ങൾ, എന്നിവ സംബന്ധിച്ച പരാതികൾ സമരസമിതി പ്രവർത്തകർ റവന്യൂ സെക്രട്ടറിക്ക് മുന്നിൽ അവതരിപ്പിച്ചു.

കൃഷി ചെയ്ത് ജീവിക്കാനായി 2007ലാണ് സാധുജന വിമോചന സംയുക്ത വേദിയുടെ നേത്യത്വത്തിൽ ചെങ്ങറ എസ്റ്റേറ്റിലെ കുറുമ്പറ്റി ഡി വിഷനിൽ കുടിൽ കെട്ടി സമരം ആരംഭിച്ചത്. പിന്നീട് ചെങ്ങറ ഭൂസമരത്തിന് പിന്തുണ ലഭിച്ചെങ്കിലും സമരസമിതി പ്രവർത്തകർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല. ഇപ്പോഴത്തെ സന്ദർശനം ചെങ്ങറ സമരഭൂമിയിലെ പ്രവർത്തകർക്ക് വലിയ പ്രതീക്ഷയാണ് നല്കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...