നാഷണൽ സ്കിൽ ഡെവലപ്മെൻറ് കോർപ്പറേഷൻ ടീച്ചേഴ്സ് ട്രെയിനിങ് സെൻറർ റാന്നിയിൽ പ്രവർത്തനമാരംഭിക്കുന്നു ; ഉദ്‌ഘാടനം 19ന്

For full experience, Download our mobile application:
Get it on Google Play

റാന്നി: രാജ്യത്തിനകത്തും വിദേശത്തും ഏറ്റവും തൊഴിൽ സാധ്യതയുള്ള മോണ്ടിസറി ടീച്ചർ ആകാൻ അവസരം ഒരുക്കി നാഷണൽ സ്കിൽ ഡെവലപ്മെൻറ് കോർപ്പറേഷൻ ടീച്ചേഴ്സ് ട്രെയിനിങ് സെൻറർ റാന്നിയിൽ പ്രവർത്തനമാരംഭിക്കുന്നു. റാന്നിയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്കായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായാണ് മോണ്ടിസറി ട്രെയിനിംഗ് സെൻറർ സ്ഥാപിക്കുന്നത്. കുഞ്ഞുങ്ങളുടെ ഹാപ്പിനസ്സ് ഇൻഡക്സിന് സഹായകരമാകുന്ന സർഗാത്മകമായ വളർച്ചയ്ക്ക് സഹായകരമായ പഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള മോണ്ടിസറി പഠന രീതിക്ക് വ്യാപകമായ പ്രചാരം ലഭിച്ചതോടെ ഉയർന്നുവന്ന തൊഴിൽ സാധ്യതകൾ റാന്നിയിലെ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കാൻ ട്രെയിനിംഗ് സെൻറർ സഹായിക്കുന്നു.

19ന് രാവിലെ 10 ന് റാന്നി ചെത്തോങ്കര എസ് സി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിക്കും. എസ് സി ഇംഗ്ലീഷ് മീഡിയം സ്കൂളാണ് സെൻറർ പ്രവർത്തനം ആരംഭിക്കുന്നത്. മോണ്ടിസറി വർക്ക് സ്റ്റേഷന്‍ ആവശ്യമായിട്ടുള്ള സൗകര്യങ്ങൾ സജ്ജമാക്കിയത് കെഎസ്എഫ്ഇയുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചാണ്. പ്ലസ് ടു പഠനം പൂർത്തിയാക്കിയ യുവതികൾക്കാണ് കോഴ്സിൽ പരിശീലനം ലഭിക്കുന്നത്. മോണ്ടിസറി പഠന സബ്രദായം സംബന്ധിച്ചുo ഈ മേഖലയിലുള്ള തൊഴിൽ സാധ്യത സംബന്ധിച്ചുo സാധ്യത സംബന്ധിച്ച് ഉള്ള ബോധവൽക്കരണം നൽകുന്നതിനായുള്ള സെമിനാർ 19ന് രാവിലെ 9 30ന് റാന്നി എസ് സി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിക്കും. വിദഗ്ധർ സെമിനാറിൽ ക്ലാസുകൾ നയിക്കും സെമിനാറിലെ രജിസ്ട്രേഷനും വിശദാംശങ്ങൾക്കുമായി ബന്ധപ്പെടേണ്ട നമ്പർ. 9496211823, 7736788785

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...