ശക്തമായ മഴക്കിടയില്‍ സ്‌ഫോടനത്തോടു കൂടി പതിച്ച തീഗോളം ഭൂമിയിലേയ്ക്ക് ആഴ്ന്നിറങ്ങി വീടുകള്‍ക്ക് നാശം

For full experience, Download our mobile application:
Get it on Google Play

പാറശാല : ശക്തമായ മഴയ്ക്കിടെ ഉഗ്രശബ്ദത്തോടെ പതിച്ച തീഗോളം മണ്ണിനടിയിലൂടെ പാഞ്ഞ് കയറി നാല് വീടുകള്‍ക്ക് കേടുപാടുകളുണ്ടായി.  കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരം പരശുവയ്ക്കലിലാണ് സംഭവം നടന്നത് . പരശുവയ്ക്കല്‍ സ്വദേശി വത്സല, സതീഷ്, അംബി, ജയന്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശനഷ്ടങ്ങളുണ്ടായത്. വീടിന് സമീപം സ്‌ഫോടന ശബ്ദത്തോടെ പതിച്ച തീഗോളം മണ്ണിലേക്ക് താഴ്ന്ന് പോകുന്നത് വത്സല കണ്ടിരുന്നു. നിമിഷങ്ങള്‍ക്കകം സമീപത്തെ പറമ്പിലെ വലിയ മരങ്ങള്‍ വിണ്ട് കീറുകയും അടുത്ത വീടുകളുടെ ചുവരുകള്‍ പൊട്ടുകയും ചെയ്തു.

സതീഷിന്റെ വീടിന്റെ അടുക്കളയുടെ ചുവര്‍ തുരന്ന് തറയിലെ ടൈല്‍സുകള്‍ പൊട്ടുകയും വയറിങ് കത്തുകയും ചെയ്ത നിലയിലാണ്. വീട്ടിലുണ്ടായിരുന്നവര്‍ക്ക് വൈദ്യുതാഘാതം ഏല്‍ക്കുന്നത് പോലെ അനുഭവപ്പെട്ടു. വീടിന്റെ ജനല്‍ ചില്ലുകളും അടുക്കളയിലെ കോണ്‍ക്രീറ്റും പൊട്ടി. തീഗോളം വീണ സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെയാണ് സതീഷിന്റെ വീട്. ഇവരുടെ പറമ്പിലെ അക്കേഷ്യാമരം പിളര്‍ന്നു. അംബി, ജയന്‍ എന്നിവരുടെ വീടുകളിലെ ചുവരുകളും പൊട്ടിയിട്ടുണ്ട്. സ്ഥലം കാണാന്‍ ഒട്ടേറെ പേരെത്തി. ഇതേസമയം തന്നെ വൈദ്യുതിവ്യതിയാനം മൂലം പരശുവയ്ക്കല്‍ പ്രദേശത്തെ ഒട്ടേറെ വീടുകളിലെ ടിവിയടക്കമുള്ള വൈദ്യുതോപകരണങ്ങള്‍ തകരാറിലായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...