Monday, May 6, 2024 10:58 am

ധനമന്ത്രി സി.എ.ജിയെ ഭീഷണിപ്പെടുത്തുന്നു : എം.എം ഹസന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക് സി.എ.ജിയെ ഭീഷണിപ്പെടുത്തുകയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. സി.എ.ജിയെ വിമര്‍ശിക്കുന്ന ധനമന്ത്രി ഉപയോഗിക്കുന്നത് മോശം ഭാഷയാണെന്നും എം.എം ഹസന്‍ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ മുഖമുദ്ര അഴിമതിയാണ്. എവിടെയെല്ലാം വികസന പ്രവര്‍ത്തനം നടന്നോ അവിടെയൊക്കെ അഴിമതി നടന്നു. പോലീസ് നിയമ ഭേദഗതി കൊണ്ടുവന്നത് ദുരുദ്ദേശപരമാണ്. പ്രതിപക്ഷ നേതാവിനെതിരേയുള്ള സി.പി.എമ്മിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പ്രതികാരം ചെയ്യുന്ന ഇടതുനീക്കത്തെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട അധികാരങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കവര്‍ന്നെടുത്തു.

യു.ഡി.എഫ് വന്നാല്‍ പഴയ അധികാരങ്ങളും വെട്ടിക്കുറച്ച ഫണ്ടുകളും തിരികെ നല്‍കും. ലൈഫ് മിഷനില്‍ സ്വന്തം ആളുകളെ കുത്തി നിറയ്ക്കാനും പണം തട്ടാനും സി.പി.എം ശ്രമിച്ചു. ഇതിന്റെ ഉദാഹരണമാണ് വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പ്. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മിഷനുകളെല്ലാം പിരിച്ചുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുര്‍ഭരണത്തിനും ഫാസിസത്തിനുമെതിരായി താഴേത്തട്ടില്‍ എല്ലാ സംഘടനകളുമായും സഹകരിക്കാന്‍ ജില്ലാ ഘടകങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുന്നണിയോ സഖ്യമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ പലയിടത്തും സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകാത്ത സാഹചര്യമുണ്ട്. ഡിസംബര്‍ രണ്ടിന് സര്‍ക്കാരിനെതിരേ പഞ്ചായത്തുകളില്‍ കുറ്റവിചാരണ സദസ് സംഘടിപ്പിക്കുമെന്നും ഹസന്‍ വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തനിക്ക് മുന്നിൽ വാതിൽ തുറന്നാലും ഇനി ബി.ജെ.പിയിലേക്ക് മടങ്ങില്ലെന്ന് ഉദ്ധവ് താക്കറെ

0
മുംബൈ: തനിക്ക് മുന്നിൽ വാതിൽ തുറന്നാലും ബി.ജെ.പിയിലേക്കില്ലെന്ന് ശിവസേന ഉദ്ധവ് വിഭാഗം...

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം : നാലുപേര്‍ക്ക് പരിക്ക്

0
കൊച്ചി: സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ...

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും

0
ബംഗളൂരു: അടുത്ത കാലത്തായി സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നതെന്തിനെന്നുള്ള ചോദ്യത്തിന് രാഹുല്‍...

ജാർഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വസതിയിൽനിന്ന് ഇ.ഡി കള്ളപ്പണം പിടികൂടി

0
റാഞ്ചി: ജാർഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വസതിയിൽനിന്ന് കള്ളപ്പണം പിടികൂടിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്....